കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യൂസഫലി സാഹിബ് നേരിട്ടാണ് മകനെ ഇന്റര്‍വ്യൂ ചെയ്തത്, സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയില്ലല്ലോ' ജി സുധാകരൻ

Google Oneindia Malayalam News

കോഴിക്കോട്: തന്റെ മകൻ നവനീതിന് ലുലു​ഗ്രൂപ്പിൽ ജോലി കിട്ടിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. എംബിഎ ബിരുദധാരിയാണ് നവനീത്.

സ്വന്തം പ്രയ്തനം കൊണ്ടാണ് നവനീതിന് ലുലുവിൽ ജോലി ലഭിച്ചതെന്ന് സുധാകരൻ പറയുന്നു. ലുലു ഗ്രൂപ്പിൽ ബിസിനസ് ജനറൽ മാനേജരാണ് സുധാകരന്റെ മകൻ. തന്റെ വിലാസം ഒരു കാര്യത്തിലും മകൻ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ വാർഷികപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.

രാജ്യത്ത് 5ജി സേവനം ഒക്ടോബറില്‍; പ്രഖ്യാപിച്ച് കേന്ദ്രം; വിശദാംശങ്ങള്‍ അറിയാംരാജ്യത്ത് 5ജി സേവനം ഒക്ടോബറില്‍; പ്രഖ്യാപിച്ച് കേന്ദ്രം; വിശദാംശങ്ങള്‍ അറിയാം

1

''എംബിഎ പാസായി ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അപ്പോഴാണ് ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഓൺലൈനായി അപേക്ഷിക്കുന്നത്. യൂസഫലി സാഹിബ് നേരിട്ടാണ് ഇന്റർവ്യൂ ചെയ്തത്. എന്റെ മകനാണെന്ന് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടു കമ്പനിയിലേക്ക് എടുത്തു. നല്ല പോസ്റ്റ് കൊടുത്തു. പ്രമോഷൻ കൊടുത്തു. ആ സ്ഥാപനത്തിൽ നന്നായി ജോലി ചെയ്ത്, അവൻ അവിടെത്തന്നെ തുടരുകയാണ്. പല കമ്പനികളും വിളിച്ചിട്ടു പോയില്ല''-സുധാകരൻ പറഞ്ഞു.

'അച്ഛനെയും ഞങ്ങളെയും വേട്ടയാടിയപ്പോഴും ഒരു അസഹിഷ്ണുതയും ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല': പത്മജ'അച്ഛനെയും ഞങ്ങളെയും വേട്ടയാടിയപ്പോഴും ഒരു അസഹിഷ്ണുതയും ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല': പത്മജ

2

എത്രയോ മലയാളികൾ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അവരൊക്കെ ജോലിക്കാരാണ്, മുതലാളിമാരല്ല. എംബിഎ പാസായവന് കമ്പനികളിലല്ലാതെ പിന്നെന്തു ജോലി കിട്ടാനാണ്? തന്റെ മകനാണ് എന്നറിഞ്ഞ് എടുത്തതല്ല. ഓൺലൈൻ ഇന്റർവ്യൂ നടത്തി അതിന്റെ അടിസ്ഥാനത്തിൽ എടുത്തതാണ്. കേരളത്തിൽ സർക്കാർ ജോലിയിൽ കുത്തിക്കേറ്റിയെന്നാണല്ലോ പൊതുവെ ഉയരുന്ന ആരോപണം, അത് ചെയ്തില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.

3

സുധാകരന് കവിതകളോടുള്ള പലവട്ടം ചർച്ചയിൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് സോഷ്യൽ മീഡിയയിലും ച‍ർച്ച നടക്കാറുണ്ട് ഇപ്പോൾ കവിതകളെക്കുറിച്ചും സുധാകരൻ അഭിപ്രായം പറയുന്നുണ്ട്. ഗദ്യ കവിതകളെക്കുറിച്ച് പലർക്കും ഭിന്നാഭിപ്രായമുണ്ടെന്നും പുതിയ കവിതയെന്ന് സ്വയം അവകാശപ്പെട്ടുവരുന്ന പലതും കവിതയല്ലെന്ന വിലയിരുത്തലുണ്ടെന്നും സുധാകരൻ പറയുന്നു. ‍

നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം

4

കവിത എഴുതരുതെന്ന് ഒരാളോട് പറയുന്നത് ഫാഷിസമാണ്. വായിക്കാത്തവർക്കും മനസ്സിലാക്കാത്തവർക്കും എന്തും പറയാം. നമുക്കാർക്കും എഴുതാൻ സ്വാതന്ത്ര്യമുണ്ട്. 17 കവിതാ സമാഹാരങ്ങളും 350ൽ പരം കവിതകളും തന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരുമ്പടവും പി. വത്സലയും ശ്രീകുമാരൻ തമ്പിയും സി. രാധാകൃഷ്ണനും പോലുള്ള എഴുത്തുകാരും മോഹൻലാലും ജയറാമും മീരാജാസ്മിനും പോലുള്ള അഭിനേതാക്കളും എംഎ ബേബിയും പന്ന്യനും പ്രൊഫ. സി. രവീന്ദ്രനാഥും തുടങ്ങിയ രാഷ്ട്രീയ നേതാക്കളും തന്റെ കവിതക്ക് അവതാരിക എഴുതിയിട്ടുണ്ട്. മുപ്പതിനായിരത്തിലധികം കോപ്പികൾ 17 വർഷത്തിനുള്ളിൽ വിറ്റുപോയിട്ടുണ്ട്. മറ്റു കവിതകളിലില്ലാത്തത് എന്റെ കവിതയിലുണ്ടോ എന്നു കണ്ടെത്താൻ ആരെങ്കിലും ശ്രമിക്കട്ടെ എന്നും സുധാകരൻ പറഞ്ഞു.

5

ആത്മകഥ എഴുതുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. എഴുതണമെന്ന് പലരും പറയുന്നുണ്ട്. കാര്യങ്ങൾ പറഞ്ഞാൽ എഴുതിക്കോളാമെന്ന് പറഞ്ഞവരുമുണ്ട്. പാർട്ടിയെക്കുറിച്ചും അല്ലാതെയും പലതും പറയാനുണ്ട്. പക്ഷെ ആവശ്യമില്ലാത്തതൊന്നും പറയില്ല. പാർട്ടിയിൽ നിൽക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഇഷ്ടമില്ലാത്തതുണ്ട്. എല്ലാവർക്കും ഉണ്ടാവും. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് തന്നോട് ചെയ്ത എത്രയോ പേരുണ്ട്. മാപ്പുകൊടുക്കാൻ പാടില്ലാത്തത്ര കുറ്റകൃത്യങ്ങൾ ചെയ്തവരുണ്ട്. അതൊന്നും ഒരിക്കലും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Yusuf Ali directly interviewed my son; G Sudhakaran revealed how his son got a job at Lulu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X