2 വയസുള്ള ആണ്‍കുട്ടിക്കും 6 വയസ്സുളള പെണ്‍കുട്ടിക്കും കൊറോണ! കൊല്ലം ജില്ലയിൽ രോഗികൾ കൂടുന്നു
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 283 ആയി. അതേസമയം 184 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ടു വയസുള്ള ആണ്‍കുട്ടിയും ആറു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പടെയാണ് ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറു പേര്‍ സൗദിയില്‍ നിന്നും നാലുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും ഒരാള്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്.
ഇന്ന് കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ: ''
കല്ലുംതാഴം സ്വദേശികളായ രണ്ടു വയസുള്ള ആണ്‍കുട്ടി, ആറു വയസുള്ള പെണ്‍കുട്ടി, ഓച്ചിറ വവ്വാക്കാവ് സ്വദേശി (40 വയസ്), കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി(30 വയസ്), കരീപ്ര വാക്കനാട് സ്വദേശി (34 വയസ്), പവിത്രേശ്വരം കൈതക്കോട് സ്വദേശി (44 വയസ്), കണ്ണനല്ലൂര്‍ സ്വദേശി (24 വയസ്), വെസ്റ്റ് കല്ലട കരാളിമുക്ക് സ്വദേശി (27 വയസ്), തഴവ സ്വദേശി (51 വയസ്), വെട്ടിക്കവല കോട്ടവട്ടം സ്വദേശി (40 വയസ്), കരിക്കോട് സ്വദേശി (42 വയസ്), കരുനാഗപ്പള്ളി തഴവ സ്വദേശി (35 വയസ്), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി (47 വയസ്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Recommended Video

കല്ലുംതാഴത്തെ സഹോദരങ്ങളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജൂണ്‍ 13 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഓച്ചിറ വവ്വാക്കാവ് സ്വദേശി ജൂണ്‍ 20 ന് സൗദി ദമാമില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ഇളമ്പള്ളൂര്‍ സ്വദേശി ജൂണ്‍ 14ന് ദുബായില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കരീപ്ര വാക്കനാട് സ്വദേശി ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. പവിത്രേശ്വരം കൈതക്കോട് സ്വദേശി ജൂണ്‍ 15 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കണ്ണനല്ലൂര്‍ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വെസ്റ്റ് കല്ലട കാരാളിമുക്ക് സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തഴവ സ്വദേശി ജൂണ്‍ 19 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വെട്ടിക്കവല കോട്ടവട്ടം സ്വദേശി ജൂണ്‍ 16 കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കരിക്കോട് സ്വദേശി ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കരുനാഗപ്പള്ളി തഴവ സ്വദേശി ജൂണ്‍ 19 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും കൂട്ടുകാരനോടൊപ്പം ടാക്‌സിയില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ ആരും രോഗമുക്തി നേടിയിട്ടില്ല.












Click it and Unblock the Notifications