കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കൊല്ലത്ത്, 9 വയസ്സുളള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കോവിഡ്

Google Oneindia Malayalam News

കൊല്ലം: ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയായി കൊല്ലം. ജില്ലയില്‍ ഇന്ന് ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നാലുപേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴിയുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്.

ഇതില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശിയെ അങ്കമാലി ആശുപത്രിയിലും ബാക്കി 13 പേരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. തഴവ കടത്തൂര്‍ സ്വദേശിയായ ഒന്‍പത് വയസുള്ള പെണ്‍കുട്ടി ജൂണ്‍ 13 ന് അമ്മയോടൊപ്പം സൗദിയില്‍ നിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കുടുംബത്തില്‍ മറ്റാര്‍ക്കും രോഗബാധയില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുടെ വിവരങ്ങൾ ഇങ്ങനെയാണ്:

മയ്യനാട് താന്നിമുക്ക് സ്വദേശി(40 വയസ്), നെടുവത്തൂര്‍ നീലേശ്വരം സ്വദേശി(56 വയസ്), ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(40 വയസ്), ആയൂര്‍ ചെറുവയ്ക്കല്‍ സ്വദേശി(35 വയസ്), ഓച്ചിറ വലിയകുളങ്ങര സ്വദേശി(58 വയസ്), തഴവ പാവുമ്പ വടക്ക് സ്വദേശി(44 വയസ്), ഏരൂര്‍ സ്വദേശി(50 വയസ്), വെളിയം ഓടനാവട്ടം സ്വദേശി(29 വയസ്), കൊട്ടാരക്കര സ്വദേശി(43 വയസ്), മൈനാഗപ്പള്ളി വടക്ക് സ്വദേശി(58 വയസ്), മയ്യനാട് പുളിമൂട് സ്വദേശി(68 വയസ്), വെളിയം കുടവട്ടൂര്‍ സ്വദേശി(43 വയസ്), കൊട്ടരക്കര കലയപുരം സ്വദേശി(51 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍17) കോവിഡ് സ്ഥിരീകരിച്ചത്.

covid

മയ്യനാട് താന്നിമുക്ക് സ്വദേശി കുവൈറ്റില്‍ നിന്നും ജൂണ്‍ 13 ന് എത്തി കൊല്ലത്ത് സ്ഥാപന നിരീക്ഷണത്തിലും നെടുവത്തൂര്‍ നീലേശ്വരം സ്വദേശി ജൂണ്‍ 13 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി മേയ് 27 ന് കൊല്ലത്തെത്തി ഏഴു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. സ്റ്റെന്റ് മാറ്റുന്നതിനായി ജൂണ്‍ 15 ന് എറണാകുളം അമൃത ആശുപത്രിയില്‍ എത്തി സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനാല്‍ അങ്കമാലി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ആയൂര്‍ ചക്കുവരയ്ക്കല്‍ സ്വദേശി ജൂണ്‍ 13 കുവൈറ്റില്‍ നിന്നും എത്തി കൊട്ടാരക്കരയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ഓച്ചിറ വലിയകുളങ്ങര സ്വദേശി ചെന്നൈയില്‍ നിന്ന് ജൂണ്‍ 14ന് ലോറിയില്‍ എറണാകുളത്തും അവിടെ നിന്ന് ടൂ വീലറില്‍ കൊല്ലത്തെത്തുകയായിരുന്നു. തഴവ പാവൂമ്പ വടക്ക് സ്വദേശി ജൂണ്‍ 13 ന് ഡല്‍ഹിയില്‍ നിന്നെത്തി കൊല്ലത്ത് ഗൃഹനിരീക്ഷണത്തിലായിരുന്നു. ഏരൂര്‍ സ്വദേശി ജൂണ്‍ 10നും വെളിയം ഓടനാവട്ടം സ്വദേശി ജൂണ്‍ 12 നും കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കൊട്ടാരക്കര സ്വദേശി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും മൈനാഗപ്പള്ളി സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും മയ്യനാട് പുളിമൂട് സ്വദേശി ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വെളിയം കുടവട്ടൂര്‍ സ്വദേശി ജൂണ്‍ 13 നും കൊട്ടാരക്കര കലയപുരം സ്വദേശി ജൂണ്‍ 14 നും സൗദിയില്‍ നിന്നുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

Recommended Video

cmsvideo
കോഴിക്കോട് മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

ഇന്ന് രോഗമുക്തി നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: മേയ് 24 ന് കോവിഡ് സ്ഥിരീകരിച്ചവരായ പന സ്വദേശിനി (20), കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി(27), ജൂണ്‍ ഏഴിന് കോവിഡ് സ്ഥിരീകരിച്ച രാമന്‍കുളങ്ങര കോട്ടൂര്‍കുളം സ്വദേശിനി (51), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച കരവാളൂര്‍ പനയം സ്വദേശിനി(52) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

English summary
14 New Covid 19 Cases reported in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X