ഉത്രയുടെ 100 പവനിൽ 15 പവൻ വിറ്റു; ഒടുവിൽ എല്ലാം വെളിപ്പെടുത്തി സൂരജ്!! പണം ചെലവഴിച്ചത് ഇങ്ങനെ
കൊല്ലം; അഞ്ചലിൽ ഉത്ര വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. സ്വന്തം ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സൂരജ് ചെറുപ്പം മുതൽ തന്നെ വന്യമൃഗങ്ങളോട് കമ്പം പുലർത്തിയിരുന്ന ആളാണെന്നാണ് അമ്മയും സഹോദരിയും പോലീസിനോട് വെളിപ്പെടുത്തിയത്. നേരത്തേ തനിക്ക് വന്യമൃഗങ്ങളെ ഭയമാണെന്നായിരുന്നു സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. കുടുംബത്തിന്റെ പുതിയ മൊഴിയോടെ സൂരജിന്റെ സ്വഭാവ ധൂഷ്യങ്ങളും രീതികളും പുറത്തുവന്നിരിക്കുകയാണ്

15 പവൻ വിറ്റു
നൂറ് പവനോളം സ്വർണവും ധാരാളം സ്വത്തും സ്ത്രീധനം വാങ്ങിയായിരുന്നു ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. ഇതേ സ്വത്തും സ്വർണവും കൈക്കലാക്കാൻ വേണ്ടിയായിരുന്നു സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. ഉത്രയുടെ സ്വർണത്തിൽ 15 പവനോളം വിറ്റുവെന്നാണ് സൂരജ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

21 പവൻ ഓട്ടോ വാങ്ങാൻ
100 പവനോളം സ്വർണത്തിൽ സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി 21 പവൻ ഉത്രയയുടെ വീട്ടുകാർ വാങ്ങി പണയം വെച്ച് ഇതിന്റെ പണം സൂരജിന്റെ വീട്ടുകാർക്ക് നൽകിയിരുന്നു. ഇതിന്റെ ബാക്കി സ്വർണമാണ് സൂരജിന്റെ കൈവശം ഉണ്ടായ സ്വർണമാണ് വിറ്റത്.

ധൂർത്ത് ജീവിതം
മദ്യപിക്കാനും സ്വന്തം ആവശ്യങ്ങൾക്കുമായിട്ടാണ് സ്വർണം വിറ്റതെന്നാണ് സൂരജ് മൊഴി നൽകിയിരിക്കുന്നത്. വിവാഹ ശേഷം വലിയ ധൂർത്തായിരുന്നു സൂരജ് നടത്തിയിരുന്നത്. ഇതിനായി പണം ആവശ്യമുള്ളപ്പോൾ ഉത്രയയുടെ സ്വർണം വിൽക്കുകയായിരുന്നു. പല തവണയയായി അടൂരിലെ ജ്വല്ലറിയിൽ എത്തിയാണ് സ്വർണം വിറ്റത്.

2000 ത്തോളം രൂപ
അടൂലിലെ ബാറിൽ നിന്നും ആഴ്ചയിൽ 2000 ത്തോളം രൂപയുടെ മദ്യം വാങ്ങി കഴിക്കാറുണ്ടെന്നും സൂരജ് പോലീസിന് മൊഴിനൽകി.സൂരജ് സ്വർണം വിറ്റ അടൂരിലെ ജ്വല്ലറിയിൽ എത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് സ്വർണം പിതാവ് സുരേന്ദ്രന് കൈമാറിയത്.

പിതൃസഹോദരിക്ക്
സ്വർണം സൂക്ഷിക്കാനായി പിതൃസഹോദരിക്ക് നൽകാനായിരുന്നു സൂരജ് സുരേന്ദ്രന് സ്വർണം കൈമാറിയത്. എന്നാൽ ഇത് സൂക്ഷിക്കാൻ തയ്യാറല്ലെന്ന് പിതൃസഹോദരി അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സുരേന്ദ്രൻ ആ സ്വർണം വീട്ട് പരിസരത്തെ റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ചു.

റബ്ബർ തോട്ടത്തിൽ
കവറുകളിലാക്കി തോട്ടിൽ കുഴിച്ചിടുകയായിരന്നു. 38.5 പവനോളമാണ് ഇത്തരത്തിൽ കുഴിച്ചിട്ടത്. ഇത് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ സ്വർണത്തിൽ 10 പവൻ ബാങ്ക് ലോക്കറിൽ നിന്നും 6 പവൻ അതേ ബാങ്കിൽ പണയം വെച്ച നിലയിലും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്വകാര്യ സ്ഥാപനത്തിലും
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും സ്വർണം പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്, കഴിഞ്ഞ ദിവസം കുടുംബം എടുത്ത മൂന്നര പവൻ സ്വർണം വീട്ടുകാർ പോലീസിന് കൈമാറിയിരുന്നു. ഇതോടെ ഉത്രയയുടെ സ്വർണം ഏകദേശം പോലീസ് കണ്ടെടുത്തുവെന്നാണ് വിവരം.












Click it and Unblock the Notifications