കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ കൈത്താങ്; കെയര്‍ ഹോം പദ്ധതി ഭവനനിര്‍മാണം ജനുവരിയില്‍ തുടങ്ങും

  • By Desk
Google Oneindia Malayalam News

കൊല്ലം: പ്രളയദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

<strong><br> കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം; നിരവധി പേർക്ക് പരിക്ക്, മരണസംഖ്യ ഉയരാൻ സാധ്യത</strong>
കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം; നിരവധി പേർക്ക് പരിക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

ജില്ലയിലെ 40 സഹകരണ യൂണിയനുകളാണ് പദ്ധതി നിര്‍വഹണം ഏറ്റെടുത്തിട്ടുള്ളത്. വീടുകളുടെ രൂപകല്‍പ്പനയിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും എന്‍ജിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ സഹായം തേടാവുന്നതാണ്. മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുരധിവാസത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്മന്ത്രി പറഞ്ഞു.

kerala-floods-3


പദ്ധതിപ്രകാരം നിര്‍മിക്കുന്ന വീടിന്റെ പ്ലാന്‍ ഗുണഭോക്താവായ നിര്‍മലയ്ക്ക് മന്ത്രി കൈമാറി. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, എന്‍.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.


കുന്നത്തൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള, സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരായ ടൈറ്റസ് സെബാസ്റ്റ്യന്‍, അഡ്വ. എം.സി. ബിനുകുമാര്‍, സംഘടനാ പ്രതിനിധികളായ എ. പ്രദീപ്, കെ.വി. പ്രമോദ്, ബി. പ്രേംകുമാര്‍, ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എ.എസ്. ഷീബാബീവി, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി.എസ്. പ്രവീണ്‍ദാസ്, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.

ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രെഡിംഗ് യൂണിറ്റുകള്‍ക്ക് കൈമാറും. ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തികള്‍ ചെളിയും കയര്‍ ഭൂവസ്ത്രവും ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കും. മുളയും കണ്ടല്‍ ചെടികളും തീരത്ത് വൃക്ഷങ്ങളും വച്ചുപിടിപ്പിക്കുകയും ചെയ്യും.

തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയ സംഘടനകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി തുടങ്ങിയവര്‍ പങ്കാളികളാകും. ജലസേചനം, കൃഷി, പോലീസ്, ഫയര്‍ഫോഴ്സ്, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പുനലൂര്‍, പത്തനാപുരം, വെട്ടിക്കവല, ശാസ്താംകോട്ട എന്നീ മേഖലകളിലായാണ് കല്ലടയാര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്ക് അറിയിച്ചു.

English summary
care home scheme for flood victims by january
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X