ലഭിച്ച കോടികള്‍ എവിടെ?: തിരഞ്ഞെടുപ്പ് ഫണ്ടില്‍ വന്‍ തിരിമറി, ലീഗില്‍ നോതാക്കള്‍ തമ്മില്‍ വാക്കേറ്റം
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇത്തവണ വലിയ തിരിച്ചടിയേറ്റപ്പോള്‍ മുന്നണിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറഞ്ഞ പാര്‍ട്ടി മുസ്ലിം ലീഗായിരുന്നു. 3 സീറ്റില്‍ അധികം മത്സരിച്ചെങ്കിലും വിജയിച്ച സീറ്റുകളുടെ എണ്ണം കഴിഞ്ഞ തവണത്തേതില്‍ നിന്നും മൂന്നെണ്ണം കുറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായില്ലെന്ന വിമര്‍ശനം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്. ഇതിനിടിയല്‍ തന്നെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ ഇടയാക്കിയിരിക്കുന്നത്.
നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

കൊല്ലം ജില്ലയിലാണ് തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി നേതാക്കള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായിരിക്കുന്നത്. എറണാകുളം ജില്ലയില്‍ കളമശ്ശേരി കഴിഞ്ഞാല്‍ തെക്കോട്ട് മുസ്ലിം ലീഗ് മത്സരിക്കുന്ന ഏകാ സീറ്റാണ് പുനലൂര്‍. കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റ് 2016 ലാണ് മുസ്ലിം ലീഗിന് വിട്ട് നല്‍കിയത്. അന്ന് യൂനുസ് കുഞ്ഞായിരുന്നു മത്സരിച്ചത്.

സിപിഐയിലെ കെ രാജുവിനോട് 33,582 വോട്ടിന് പരാജയപ്പെട്ടെങ്കിലും ഇത്തവണ മുസ്ലിം ലീഗിന് മണ്ഡലത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. അബ്ദുറഹ്മാന് രണ്ടത്താണ് സ്ഥാനാര്‍ത്ഥിയായി എത്തിയതും പ്രതീക്ഷകളുടെ ആക്കം വര്‍ധിപ്പിച്ചു. ഇതോടെ ശക്തമായ പ്രചരണം തന്നെ മണ്ഡലത്തില്‍ നടന്നു. 5 തെക്കൻ ജില്ലകളിൽ നിന്ന് വലിയ തുക തിരഞ്ഞെടുപ്പ് ഫണ്ടായി പുനലൂരിലേക്ക് എത്തുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അബ്ദുള്‍ റഹ്മാന് രണ്ടത്താണി 37057 വോട്ടിന് പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഫണ്ട് കാര്യക്ഷമായി വിനിയോഗിച്ചില്ലെന്നത് അടക്കമുള്ള പരാതികള്‍ ഉയരാന്‍ തുടങ്ങിയത്. മണ്ഡലത്തിന്റെ ചുമതല വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സുൾഫിക്കർ സലാം ഫണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.

ലീഗ് ജില്ല പ്രസിഡന്റിനെ പോലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുത്തിയില്ല എന്ന വിമര്‍ശനവും ശക്തമാണ്. തിരഞ്ഞെടുപ്പ് ഫണ്ടായി എത്ര തുക വന്നുവെന്നോ എത്ര തുക ചിലവാക്കിയെന്നോ എന്നതിനെ സംബന്ധിച്ചോ യാതൊരു കണക്കും എവിടേയും ഇല്ല. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ ഒരു വിഭാഗം ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

ഫണ്ടില്‍ വന്‍ തിരിമറി നടന്നുവെന്നും ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്നുമാണ് നേതാക്കളുടെ ആവശ്യം. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് വിവരങ്ങള്‍ കമ്മറ്റിക്ക് മുന്നാലെ വെച്ചതിന് ശേഷം മാത്രം യോഗം ചെയ്താല്‍ മതിയെന്നായിരുന്നു 21 ല്‍ 18 പേരും അഭിപ്രായപ്പെട്ടത്.

ഇതോടെ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. വാക്കേറ്റം പിന്നാലെ കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന യോഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. കോടികള്‍ തിരഞ്ഞെടുപ്പ് ഫണ്ടായി മണ്ഡലത്തിലേക്ക് എത്തിയെങ്കിലും 70 ലക്ഷം പോലും ചിലവഴിച്ചില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞുമായി അടങ്ങുന്ന ബന്ധം പുലര്‍ത്തുന്ന നേതാവിനായിരുന്നു തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കണ്ണ് വെച്ച് തന്നെയായിരുന്നു ഇത്തരമൊരു നീക്കമെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. അടുത്ത ജില്ലാ ഭാരവാഹി യോഗം സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ മാത്രം ചേര്‍ന്നാല്‍ മതിയെന്നാണ് ഭുരിഭാകം ജില്ലാ നേതാക്കളും അഭിപ്രായപ്പെടുന്നത്.
ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications