'പാർട്ടിയ്ക്ക് പിരിവ് തന്നില്ലെങ്കിൽ കൊടി കുത്തും' സിപിഎം നേതാവിന്റെ ഭീഷണിയെന്ന് പ്രവാസി കുടുംബം
കൊല്ലം: പാർട്ടി പണപ്പിരിവിൽ സിപിഎം നേതാവിനെതിരെ പരാതിയുമായി അമേരിക്കൻ മലയാളി. രക്തസാക്ഷി സ്മാരകത്തിന് പാർട്ടി ആവശ്യപ്പെട്ട പിരിവ് നൽകിയില്ലെങ്കിൽ ഭൂമയിൽ കൊടികുത്തുമെന്നാണ് പറഞ്ഞ് സിപിഎ നേതാവ് ഭീഷണിപ്പെടുത്തിയതായാണ് കൊല്ലം കോവൂർ സ്വദേശിയായ ഷഹി വിജയനവും ഭാര്യ ഷൈനിയും പോലീസിന് നൽകിയിട്ടുള്ള പരാതിയിൽ പറയുന്നത്. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറിയായ ബിജുവിനെതിരെയാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുള്ളത്.
ചവറ മുഖംമൂടി മുക്കിൽ ഷഹി വിജയൻ നിർമിച്ചിട്ടുള്ള കൺവെൻഷൻ സെന്ററിന്റെ സ്ഥലത്ത് പാർട്ടി കൊടികുത്തുമെന്നും ഇതിനോടടുത്ത് കിടക്കുന്ന സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നുമാണ് പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഭീഷണി മുഴക്കിയിട്ടുള്ളത്. ബ്രാഞ്ച് സെക്രട്ടറി ബിജു ഇവരെ ഫോണിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഈ സംഭവത്തിൽ തേവലക്കര കൃഷി ഓഫീസർക്കെതിരെയും പ്രവാസി മലയാളിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
യുഎസിൽ ജോലി ചെയ്തുവരുന്ന ഷഹി വിജയനും ഭാര്യ ഷൈനിയും ചേർന്ന് വായ്പയെടുത്താണ് കൺവെൻഷൻ സെന്റർ നിർമിച്ചിട്ടുള്ളത്. ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാർട്ടി നേതാവിന്റെ ഭീഷണി. ഇവരുടെ ബന്ധുവിനെ ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയിട്ടുള്ളത്. ശ്രീകുമാർ മന്ദിരത്തിന് വേണ്ടി പതിനായി രൂപ പിരിവ് എഴുതിയിട്ട് രണ്ട് വർഷം പിന്നിട്ടുവെന്നും ഈ പണം ആവശ്യപ്പെട്ടപ്പോൾ തന്നെ കളിയാക്കി വിട്ടിരുന്നുവെന്നുമാണ് ബിജുവിന്റെ അവകാശവാദം. ഇനി പണം വേണ്ടെന്നും നാളെ രാവിലെ ഈ സ്ഥലത്ത് പണി നടക്കാൻ അനുവദിക്കില്ലെന്നും കൊടി സ്ഥാപിക്കുമെന്നുമാണ് ഭീഷണി. ക്ഷേത്രത്തിലെ ഉത്സവത്തിന് 15000 രൂപ ആവശ്യപ്പെട്ടെങ്കിലും ഇതും കുടുംബം തയ്യാറായില്ലെന്നും സിപിഎം നേതാവ് അവകാശപ്പെടുന്നു.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
ഈ സംഭവത്തിൽ തേവലക്കര കൃഷി ഓഫീസർക്കും പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡാറ്റാ ബാങ്കിൽ നിന്ന് സ്ഥലം ഒഴിവാക്കാൻ അപേക്ഷ സമർപ്പിച്ചെങ്കിലും കൃഷി ഓഫീസർ നടപടി സ്വീകരിച്ചില്ലെന്നും സിപിഎം നേതാവിനൊപ്പം ചേർന്ന് കൃഷി ഓഫീസർ ഒത്തുകളിക്കുകയാണ്. കൻവെഷൻ സെൻ്ററിന്റെ നിർമാണം തുടങ്ങിയത് മുതൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇവർ തങ്ങൾക്ക് സൃഷ്ടിച്ചിട്ടുള്ളതെന്നും പ്രവാസി വ്യക്തമാക്കിയിട്ടുണ്ട്.