കൊല്ലത്ത് കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി, മണ്ണിടിച്ചിലിന് അടക്കം സാധ്യത, മലയോര മേഖലയില്‍ ജാഗ്രത
കൊല്ലം: അതിശക്തമായ മഴ കൊല്ലത്ത് തുടരുന്നു. സ്‌കൂളുകള്‍ക്കെല്ലാം ശക്തമായ മഴയുടെ സാഹചര്യത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മഴ കനത്തിരിക്കുന്നത്. ആര്യങ്കാവ് അച്ചന്‍കോവില്‍ കുളത്തൂപ്പുഴ മേഖലകളിലെ സ്‌കൂളുകളിലെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലിനും മരങ്ങള്‍ വീഴാനും അതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് തീരുമാനം. കാലാവസ്ഥാ വകുപ്പ് കേരളത്തില്‍ ഒന്നടങ്കം അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനനന്തപുരത്തും അതിശക്തമായ മഴയാണ് ഉള്ളത്. റെഡ് അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഓറഞ്ച് അലര്‍ട്ട് കൊല്ലം അടക്കം ജില്ലയിലുണ്ട്. അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് കൊല്ലത്ത് അടക്കം അഞ്ച് ജില്ലകളില്‍ പെയ്യുമെന്ന് പറയുന്നത്. 115.6 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റര്‍ വരെ മഴയാണ് അതിശക്തമായ മഴയില്‍ ലഭിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്ക് കിഴക്കന്‍ അറബി കടലിലും വടക്കന്‍ തമിഴ്‌നാടിന് മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം അതാണ്.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. തിരുവനന്തപുരം-കന്യാകുാരി ദേശീയപാതയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷന് സമീപം മരുതൂര്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. രാത്രിയോടെ ഇവിടെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ ഓലത്താനി വഴിയാണ് തിരിച്ചുവിട്ടത്. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലുള്ള ട്രെയിന്‍ സര്‍വീസും തടസ്സപ്പെട്ടു. ഇത് നാഗര്‍കോവിലിന് സമീപം ഇരണിയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ സംഭവിച്ചതാണ്. ഇവിടെ പല ഭാഗത്തും പാളത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ട്. അതുകൊണ്ട് ദിവസങ്ങളോളം ഗതാഗതം നടക്കാന്‍ സാധ്യതയില്ല.
കനത്ത മഴയെ തുടര്‍ന്ന് വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട്, എന്നിവിടങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്. പെരിങ്ങമലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് കിണര്‍ ഇടിഞ്ഞ് താണുപോയി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു. നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ രാത്രികാല യാത്രാനിരോധനം ഏര്‍പ്പെടുത്തി. പാറശാശ്ശാലയില്‍ ഹൈസ്‌കൂളിന്റെ മതിലിടിഞ്ഞ് സമീപത്തെ വീട് തകര്‍ന്നു. എന്നാല്‍ വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.












Click it and Unblock the Notifications