കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേർക്ക്

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 181 ആയി. നിലവിൽ ചികിത്സയിൽ ഉളളത് 94 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നുമാണ് എത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുമെത്തിയ ഒരാളുമുണ്ട്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരാളും. ഇന്ന് രോഗമുക്തി നേടിയവർ 14 പേര് ആണ്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ: തേവലക്കര സ്വദേശിയായ 67 വയസുളള പുരുഷന്‍ ജൂണ്‍ 13 ന് ചെന്നൈയില്‍ നിന്നും കാറില്‍ കൊല്ലത്തെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി. മൈനാഗപള്ളി സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി.

covid

മണ്‍ട്രോത്തുരുത്ത് സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തി ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിച്ചു.

നെടുമ്പന സ്വദേശിനിയായ 1 വയസുളള പെണ്‍കുട്ടി. ജൂണ്‍ 1 ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി .

പെരിനാട് സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും IX 405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

Covid19 7

മയ്യനാട് സ്വദേശിനിയായ 25 വയസുളള യുവതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരുന്നു. 14.06.2020-ല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 16.06.2020-ല്‍ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇത് സമ്പര്‍ക്കം മൂലമുണ്ടായ രോഗ ബാധയാണ്.

നെടുമ്പന സ്വദേശിനിയായ 29 വയസുളള യുവതി. ജൂണ്‍ 1 ന് അബൂദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും. തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. P 176 നെടുമ്പന സ്വദേശിയായ 32 വയസുളള പുരുഷന്‍. ജൂണ്‍ 1 ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

KOLLAM

മൈനാഗപള്ളി സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി. പട്ടാഴി വടക്കേക്കര സ്വദേശിയായ 22 വയസുളള യുവാവ്. ജൂണ്‍ 07 ന് ഖത്തറില്‍ നിന്നും QR7487 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി

കൊല്ലം കോര്‍പ്പറേഷന്‍ എസ്.എന്‍.കോളേജ് ജങ്ഷന്‍. 23 വയസുളള യുവാവ്. മേയ് 27 ന് മലപ്പുറത്ത് നിന്നും മറ്റൊരാളുടെ കൂടെ ഇരുചക്ര വാഹനത്തില്‍ കൊല്ലത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി. പനയം സ്വദേശിയായ 68 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് ദുബായിയില്‍ നിന്നും IX 1540 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി.

നിലമേല്‍ സ്വദേശിയായ 57 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് അബുദാബിയില്‍ നിന്നും റിയാദ്-തിരുവനന്തപുരം IX 1936 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് 5 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, എല്ലാവരും പുറത്ത് നിന്ന് വന്നവർതിരുവനന്തപുരത്ത് 5 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, എല്ലാവരും പുറത്ത് നിന്ന് വന്നവർ

English summary
Hike in Covid positive cases in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X