കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഭ എന്തിന് യുഡിഎഫിന് വേണ്ടി സംസാരിക്കണം: കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ ജെ മേഴ്സിക്കുട്ടി അമ്മ

Google Oneindia Malayalam News

കൊല്ലം: മത്സ്യബന്ധന മേഖലയെ ഇല്ലാതാക്കാനും കുത്തകൾക്ക് വിൽക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിക്കുന്ന കൊല്ലം ലാറ്റിൻ കാത്തലിക്ക് രൂപതയുടെ ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സഭ ആർക്ക് വേണ്ടിയാണ് അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയതെന്ന് സഭ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി സഭ ഇടയലേഖനം തിരുത്തുമെന്ന് കുരുതുന്നുവെന്നും പറഞ്ഞു.

രാജ്യത്ത് പ്രതിദിന കണക്ക് നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ; എട്ട് നഗരങ്ങളിൽ രാത്രികാല കർഫ്യൂരാജ്യത്ത് പ്രതിദിന കണക്ക് നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ; എട്ട് നഗരങ്ങളിൽ രാത്രികാല കർഫ്യൂ

ഇടയലേഖനം വിവാദത്തിൽ

ഇടയലേഖനം വിവാദത്തിൽ

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ഇടയലേഖനത്തിന്റെ പേരിലാണ് ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സഭ തന്നെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട മന്ത്രി ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ളതെല്ലാം അടിസ്ഥാന രഹിതവും വസ്തുതാരഹിതവുമായ കാര്യങ്ങളാണെന്നും ചൂണ്ടിക്കാണിച്ചു. കോൺഗ്രസുകൾ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഔദ്യോഗിക രേഖ പോലെ പുറത്തിറക്കിയിട്ടുള്ളതെന്നും രാഷ്ട്രീയ താൽപ്പര്യമോ ഈ വിഷയത്തിലെ ധാരണാക്കുറവോ ആയിരിക്കാം ഇതിന് പിന്നിലെന്നും മന്ത്രി പറയുന്നു.

ഇടയലേഖനം വിവാദത്തിൽ

ഇടയലേഖനം വിവാദത്തിൽ


തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ഇടയലേഖനത്തിന്റെ പേരിലാണ് ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സഭ തന്നെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട മന്ത്രി ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ളതെല്ലാം അടിസ്ഥാന രഹിതവും വസ്തുതാരഹിതവുമായ കാര്യങ്ങളാണെന്നും ചൂണ്ടിക്കാണിച്ചു. കോൺഗ്രസുകൾ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഔദ്യോഗിക രേഖ പോലെ പുറത്തിറക്കിയിട്ടുള്ളതെന്നും രാഷ്ട്രീയ താൽപ്പര്യമോ ഈ വിഷയത്തിലെ ധാരണാക്കുറവോ ആയിരിക്കാം ഇതിന് പിന്നിലെന്നും മന്ത്രി പറയുന്നു.

യുഡിഎഫിന് വേണ്ടിയോ?

യുഡിഎഫിന് വേണ്ടിയോ?

സഭ എന്തിനാണ് യുഡിഎഫിന് വേണ്ടി സംസാരിക്കുന്നതെന്ന് ചോദിച്ച മേഴ്സിക്കുട്ടിയമ്മ കൊല്ലം ജില്ലയുടെ ചരിത്രത്തിൽ ഇതേവരെ ഒറ്റ ബിഷപ്പും ഇത്തരത്തിൽ അന്ധമായ ഇടപെടൽ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ ഇടയലേഖനത്തിന്റെ പേരിൽ വിശ്വാസികളിൽ നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും ഫിഷറീസ് ആക്ടിനെപ്പോലും അടിസ്ഥാനരഹിതമായാണ് വ്യാഖ്യാനിക്കുന്നതെന്നും അതുകൊണ്ട് തന്നെ സഭ ഇപ്പോ സ്വീകരിച്ചിട്ടുള്ള നടപടി പുനഃപരിശോധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 തെറ്റ് വിമർശിക്കപ്പെടണം

തെറ്റ് വിമർശിക്കപ്പെടണം

സർക്കാർ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് അതിന്റെ പേരിൽ പ്രചാരവേല നടത്തുന്നത് ധാർമികമായി ശരിയാണോ എന്ന് അതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെ ചിന്തിക്കണമെന്നും മേഴ്സിക്കുട്ടി ആവശ്യപ്പെട്ടു. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകിക്കൊണ്ട് മത്സ്യമേഖലയെ തർക്കുന്നതിനുള്ള നിയമനിർമാണം നടന്ന് കഴിഞ്ഞിട്ടുണ്ടെന്നും ഇടയലേഖനത്തിൽ പറയുന്നു.

 മത്സ്യതൊഴിലാളികൾക്ക് തിരിച്ചടി

മത്സ്യതൊഴിലാളികൾക്ക് തിരിച്ചടി

കൂടാതെ വികസനത്തിന്റെയും ടൂറിസത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യതൊഴിലാളി മേഖലകളെ തകർക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നയങ്ങളും തീരുമാനങ്ങളും ഏത് സർക്കാർ സ്വീകരിച്ചാലും എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും സഭ പുറത്തിറക്കിയ ഇടയലേഖനത്തിൽ പറയുന്നു. മത്സ്യതൊഴിലാളികൾക്ക് മാത്രമായി നിലവിലുണ്ടായിരുന്ന ഭവനനിർമാണ പദ്ധതി ലൈഫ് മിഷനൊപ്പം കൂടിച്ചേർക്കുകയും ഇതിലൂടെ മത്സ്യതൊഴിലാളികൾക്കുള്ള ആനുകൂല്യം ഇല്ലാതാക്കിയെന്നും മത്സ്യതൊഴിലാളികളെ മുക്കിക്കൊല്ലുന്ന നിയമങ്ങൾക്കും നയങ്ങൾക്കും സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

English summary
J Mercykkutty Amma against Latin Catholic sabha's pastoral letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X