വർഗ്ഗീയ പ്രചാരണം: ഡിജിപിക്ക് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതി, സോഷ്യൽ മീഡിയയിലും പ്രചാരണം
കൊല്ലം: വ്യാജപ്രചാരണങ്ങള്‍ക്കെതിരെ പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി സിആർ മഹേഷ്. തന്നെ വര്‍ഗ്ഗീയപരമായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് കരുനാഗപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി സിആര്‍ മഹേഷ്. പ്രചാരണം നടക്കുന്നതിനിടെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് മഹേഷ് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ താന്‍ ആര്‍എസ്എസുകാരനാണെന്നും ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ മുസ്ലിം തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളാണെന്നുമുള്ള തരത്തിലാണ് പ്രചാരണം നടക്കുന്നതെന്നും മഹേഷ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ആസൂത്രിതമായ ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ഒരു വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് തന്നെ സഖാക്കളെല്ലാം ചേര്‍ന്ന് എന്നെ ആര്‍എസ്എസുകാരനാക്കിയെന്നും മഹേഷ് ചൂണ്ടിക്കാണിച്ചു. അപ്പോള്‍ ഞാന്‍ ആര്‍എസ്എസ് ആണെന്നും അതാണ് ഞാന്‍ തോറ്റതെന്നും പ്രചരിപ്പിച്ച ഈ വിഭാഗം, ഞാന്‍ ആര്‍എസ്എസാണ്, അതാണ് ഞാന്‍ തോറ്റത് എന്ന് മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നാണും മഹേഷ് ആരോപിക്കുന്നു. കരുനാഗപ്പള്ളി മണ്ഡലത്തിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചത് തനിക്കുവേണ്ടിയാണെന്നും പ്രദേശത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു.
ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന ഘട്ടത്തിലും സമാനമായ പ്രചാരണം നടത്തിയിരുന്നുവെന്നും മഹേഷ് ചൂണ്ടിക്കാണിക്കുന്നു. ഇടതുപക്ഷത്തുള്ളവരില്‍ ചിലരായിരുന്നു അന്നത്തെ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നതെന്നും മഹേഷ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പുറമേ വീടുകൾ തോറും കയറിയിറങ്ങിയും പ്രചാരണം നടത്തിയെന്നും മഹേഷ് ചൂണ്ടിക്കാണിക്കുന്നു. ഇതേ രീതിയില്‍ത്തന്നെയാണ് ഇപ്പോഴും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മഹേഷ് ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മഹേഷ് പരാതിയിൽ ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications