Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്രകേസില്‍ പ്രതിക്ക് വധശിക്ഷ?; മകന്‍ മുതല്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരന്‍ വരെ സാക്ഷികള്‍

കൊല്ലം: അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജിന്റെ നീക്കങ്ങളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. സൂരജ് അമ്മയുടേയും സഹോദരിയുടേയും മുന്നില്‍ വെച്ചാണ് പാമ്പിനെ കൈമാറിയതെന്നടക്കമുള്ള കാര്യങ്ങള്‍ സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തന്റെ നീക്കങ്ങളെല്ലാം സഹോദരിയുടെ അറിവോടെയാണെന്നായിരുന്നു സുരജിന്റെ മൊഴി. ഇത്തരമൊരു കൊലപാതകത്തിന്റെ ആഘാതത്തില്‍ നിന്നും കേരളം ഇതുവരെ മോചനം നേടിയിട്ടില്ല. കേസിലെ തെളിവുകളെ കുറിച്ചും നിയമ വശങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് പാമ്പിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത സംഘത്തിലെ ഡോക്ടര്‍ അസി. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ കിഷോറും റിട്ട: ഡിവൈഎസ്പി ഡി അശോകനും.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

ഒരു പാമ്പിനെ തെളിവായി ഉപയോഗിക്കുന്ന കേസ് ആദ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ഇങ്ങനെയുള്ള കേസാണെങ്കില്‍ കൂടി മെത്തഡോളജിയില്‍ വലിയ വ്യത്യാസം ഒന്നും വരാന്‍ പോകുന്നില്ല. കേസില്‍ സംഘം നേരിട്ട പ്രധാനവെല്ലുവിളി ഏത് പാമ്പ് ആണെന്ന് തിരിച്ചറിയുകയെന്നതാണ്. 20 ദിവസം കഴിഞ്ഞ ശരീരത്തെയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്.

കൈകാര്യം ചെയ്യല്‍

കൈകാര്യം ചെയ്യല്‍

രണ്ടാമത്തേത് വിഷമുള്ള പാമ്പ് ആണോയെന്ന് കണ്ടുപിടിക്കല്‍ ആണ്. എന്നാല്‍ വളരെ മുതിര്‍ന്ന ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പാണ് ഇതെന്ന് തെളിഞ്ഞിരുന്നു. ഇതൊരു കൊലപാതകമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്താനുള്ള മറ്റൊരു കാരണം കൂടിയുണ്ട്. സന്ധ്യാ സമയങ്ങളിലാണ് ഇത്തരം പാമ്പുകള്‍ വളരെ ആകടീവ് ആവുന്നത്. അല്ലാത്ത സമയങ്ങളില്‍ പാമ്പിനെ ഉപദ്രവിച്ചാല്‍ മാത്രമെ അത് കടിക്കുകയുള്ളു. പാമ്പിനെ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നൊരാള്‍ക്ക് തീര്‍ച്ചയായും അതിനെ മറ്റൊരാളെകൊണ്ട് കൊത്തിക്കാന്‍ സാധിക്കും. ഡോ: കിഷോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 തെളിവുകള്‍

തെളിവുകള്‍

ഇത് ഒരു കൊലപാതകമാണെന്ന് തെളിയിക്കുന്നതിനുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് റിട്ട:ഡിവൈഎസ്പി ഡി അശോകന്‍. സംഭവത്തില്‍ പാമ്പാട്ടി സുരേഷിന്റെ മകന്‍ മുതല്‍ മയക്ക് ഗുളികകള്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ വരെ സാക്ഷികളായേക്കും. ഒപ്പം സൂരജിന്റെ ഫോണ്‍ ബന്ധങ്ങളും വിരല്‍ അടയാളങ്ങളും സംഭവത്തില്‍ പ്രധാന തെളിവുകളാണ്.

മകന്റെ മൊഴി

മകന്റെ മൊഴി

പ്രതിയുടെ ഫോണിംഗ് ബന്ധങ്ങള്‍ ആദ്യം ശേഖരിക്കണം. അത് നിലവില്‍ ശേഖരിച്ചിട്ടുണ്ട്. അതിലൂടെ ആദ്യഘട്ടത്തില്‍ തന്നെ പാമ്പാട്ടി സുരേഷിന് കേസുമായുള്ള ബന്ധം മനസിലായി. സുരേഷിന്റെ മകന്റെ മൊഴിയും ഉണ്ട്. തന്റെ പിതാന് നല്‍കിയ പാമ്പാണ് യുവതിയെ കൊത്തിയതെന്ന് മകന്‍ പറഞ്ഞിരുന്നു. വളരെ നിര്‍ണായക മൊഴിയാണത്.

 സാക്ഷി പറയുക

സാക്ഷി പറയുക

ആ കുട്ടിയെ കോടതിയില്‍ ഹാജരാക്കി സാക്ഷി പറയുകയും സൂരജി പാമ്പിനെ കൊണ്ട് പോയ ജാര്‍ മകന്‍ തിരിച്ചറിയുകയും ചെയ്യുകയാണെങ്കില്‍ കേസിലെ ഏറ്റവും വലിയ തെളിവായിരിക്കും അത്. കുപ്പിയുടെ പുറത്ത് വിരലടയാളങ്ങളും അകത്ത് പാമ്പ് കിടന്നതിന്റെ മറ്റ് അടയാളങ്ങളും ഉണ്ടാവും. ഇതൊക്കെ ഫോറന്‍സിക് പരിശോധനയില്‍ തെളിയും.

മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍

മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍

മറ്റൊരു കാര്യം ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് തെളിയിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്ത പരിശോധനയിലുമെല്ലാം ഒരു ബുദ്ധിമുട്ടും ഇല്ല.
കുറ്റസമ്മത മൊഴിയിലും മയക്കത്തിനായി ഏത് ഗുളികയാണ് ഏത്ര ഡോസ് നല്‍കിയിട്ടുണ്ട് എന്നതും വ്യക്തമാണ്. ഈ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ ഗുളികകള്‍ വാങ്ങിച്ച മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ സാക്ഷിയാക്കാം. ഇതോക്കെയാണ് ഏറ്റവും വലിയ തെളിവുകള്‍.

സാമ്പത്തിക കുറ്റവാളി

സാമ്പത്തിക കുറ്റവാളി

സൂരജ് നേരത്തെ ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയല്ലെന്നും മുന്‍ ഡിവൈഎസ്പി പറയുന്നു. സൂരജ് സാമ്പത്തിക കുറ്റവാളിയാണ്. നേട്ടത്തിന് വേണ്ടി കുറ്റം ചെയ്യുക. അതിനാല്‍ തന്നെ കുറ്റ കൃത്യം നടത്തുന്നതിനായി സൂരജ് പല വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കേസ് പൂര്‍ണ്ണമായും തെളിഞ്ഞാല്‍ പ്രതിയെ തൂക്കി കൊല്ലണമോ ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിക്കണമോയെന്ന കാര്യത്തില്‍ മാത്രമെ സംശയം വരികയുളളുവെന്നും അദ്ദേഹം പറഞ്ഞു

ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ

ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ

ഉത്രയെ കടിപ്പിച്ചത് ഇത് ഒരു പ്രൊട്ടക്ടഡ് ആനിമലിനെ കൊണ്ടാണെന്ന് ഡോക്ടറും പറഞ്ഞു. അതിനെ പിടിച്ചതിന്റെ പേരില്‍ റേഞ്ച് ഫോറന്‍സ് ഓഫീസര്‍ കേസുമായി മുന്നാട്ട് പോയിട്ടുണ്ട്. സമാന്തരമായ കേസിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. സാക്ഷിയെ പോലും ആവശ്യമില്ലാതെ ജാമ്യം ലഭിക്കാത്ത കേസാണ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+