കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രണ്ടാംവരവ്; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ, വാക്‌സിനേഷന്‍ തോതും വര്‍ധിപ്പിക്കും

Google Oneindia Malayalam News

കൊല്ലം: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാംവരവ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹ്യ അകലം എന്നിവ കര്‍ശനം. ടെസ്റ്റ് പോസിറ്റിവിറ്റി തോത് കൂടുതലുള്ള പഞ്ചായത്തുകളില്‍ കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി. ജില്ലയിലെ പഞ്ചായത്തുകളെ മൂന്നു കാറ്റഗറിയായി തിരിച്ച് തോത് കൂടുതലുള്ള പഞ്ചായത്തുകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി.

നിയന്ത്രണം ഉറപ്പാക്കുന്നതിനായിപരിശോധന കൂട്ടും. 75 ശതമാനം പരിശോധനകളും ആര്‍.റ്റി.പി.സി.ആര്‍ ആയിരിക്കും. വാക്‌സിനേഷന്‍ തോതും വര്‍ധിപ്പിക്കും. കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പിഴ ചുമത്തും. രോഗപ്രതിരോധ സന്ദേശങ്ങള്‍ എത്തിക്കുന്നതിന് ആശ, കുടുംബശ്രീ, അങ്കണവാടി, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ചുമതലപ്പെടുത്തി. 45 വയസ് കഴിഞ്ഞവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

covid

ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 114 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 91 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. പട്ടത്താനം-നാല്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-ആറ്. ഗ്രാമപഞ്ചായത്തുകളില്‍ കൊറ്റങ്കര-ആറ്, വിളക്കുടി-അഞ്ച്, വെട്ടിക്കവല, തലവൂര്‍, കുളക്കട, ഓച്ചിറ, കരവാളൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും മയ്യനാട്, നെടുവത്തൂര്‍, കുണ്ടറ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 8121 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 75 ആരോഗ്യപ്രവര്‍ത്തകരും 101 മുന്നണിപ്പോരാളികളും 98 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 947 പേരും 60 വയസിന് മുകളിലുള്ള 6747 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 18 മുന്നണിപ്പോരാളികള്‍ക്കും 62 തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള മൂന്നുപേര്‍ക്കും 60 വയസിന് മുകളിലുള്ള 57 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

English summary
Kollam DMO warns about a possible second wave on Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X