കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓച്ചിറ കെട്ടുത്സവം വെള്ളിയാഴ്ച... അണിഞ്ഞൊരുങ്ങി ഓണാട്ടുകര, പ്രത്യേക വഴിപാടുകളും പൂജകളും!!

  • By Desk
Google Oneindia Malayalam News

ഓച്ചിറ: പ്രസിദ്ധമായ ഓച്ചിറ കെട്ടുത്സവം വെള്ളിയാഴ്ച. ഇതിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. ഇരുപത്തെട്ടാം ഓണഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്. ഒരു ജോടി കാളകളുടെ രൂപങ്ങൾ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്രപരിസരത്ത് നിരത്തി വെച്ചു കൊണ്ടാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകൾ എന്നും പറയുന്നു.

ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!

കരുനാഗപ്പള്ളി കാര്‍ത്തികപള്ളി മാവേലിക്കര താലൂക്കുകളില്‍ പെട്ട 52 കരകളില്‍ നിന്നായി ചെറുതും വലുതുമായ 200ഓളം കെട്ടുകാളകളാണ് പടനിലത്ത് അണിനിരക്കുക. കെട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഭരണസമിതിയും പോലീസും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടുത്സവദിവസമായ വെള്ളിയാഴ്ച വലിയ തിക്കുംതിരക്കുമായതിനാൽ കെട്ടുകാളകളെ ഭക്തർക്ക് ദർശിക്കാൻ ശനിയാഴ്ചകൂടി അവസരം നൽകും. ഇതിനായുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Ochira festival

കാളകളുടെ തലമാത്രമാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. ഓരോ തലയ്ക്കും വേണ്ട ഉടലുകൾ വർഷാവർഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുകയാണ് ചെയ്യുക. ചട്ടത്തിൽ വൈക്കോലും മറ്റും കൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളിൽ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടു വരുക. ഏറ്റവും വലിയ കാളകൾക്ക് ടൺ കണക്കിന് ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ ചെറിയവയും ഉത്സവത്തിന് ഉണ്ടാകാറുണ്ട്.

English summary
Kollam Local News:oachira parabrahma temple ulsavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X