Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈൻ തട്ടിപ്പ്: കൊല്ലം സ്വദേശിക്ക് നഷ്ടമായത് 1.2 കോടി രൂപ; ആദ്യം സോഷ്യൽ മീഡിയ ​ഗ്രൂപ്പിൽ ചേർത്തു

ഇപ്പോൾ വ്യാപകമാണ് ഓൺലൈൻ തട്ടിപ്പുകൾ. ഒട്ടും സംശയം തോന്നിപ്പിക്കാതെയാണ് ഇത്തരം തട്ടിപ്പുകാർ ആളുകളെ വലയിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടുന്നത്. നിരവധി കേസുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.

ജോലിയുടെ പേര് പറഞ്ഞു, പല സഹായം വാ​​ഗ്ദാനം ചെയ്തുമൊക്കൊയണ് ഇവർ പണം തട്ടുന്നത്. പലർക്കും വൻതുക തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കൊല്ലം സ്വദേശിയായ യുവതിക്ക് കോടികളാണ് നഷ്ടം ആയിരിക്കുന്നത്. 1.2 കോടി രൂപയാണ് യുവതിക്ക് നഷ്ടമായത്.

scam
കൊല്ലം സ്വദേശിയായ 35 കാരനായ ഒരു വ്യവസായിക്ക് ചൈനീസ് ക്രിപ്റ്റോ കറൻസ് തട്ടിപ്പിൽ 1.20 കോടി രൂപ നഷ്ടപ്പെട്ടതായാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട ചെയ്യുന്നത്. 2023 ജൂണിൽ ഒരു സോഷ്യൽ മീഡിയ ചാറ്റ് ​​ഗ്രൂപ്പിൽ ഇരയായ വ്യക്തിയെ ചേർത്തു, ​ഗ്രൂപ്പിലെ അം​ഗങ്ങൾ ബിസിനസിൽ നിന്ന് ലാഭം നേടിയതായി പരസ്പരം ചാറ്റ് നിർത്തിയിരുന്നു.

ആദ്യം സംശയം തോന്നിയത് കൊണ്ട് ഇവരുടെ പാർട്നർ ആവുന്നതിൽ നിന്നും വിട്ടുനിന്നു. എന്നാൽ പിന്നീട് ക്രിപ്റ്റോകറൻസി ട്രേഡിം​ഗ് സ്ഥാപനത്തിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്വർണ വ്യാപരത്തിൽ ഏർപ്പെട്ടിരുന്നു എന്നായിരുന്നു തട്ടിപ്പുകാർ പറഞ്ഞത്. എന്നാൽ പിന്നീട് സ്വർണ വില അസ്ഥിരമാണ് എന്ന് വിശ്വസിപ്പിച്ച് ക്രിപ്റ്റോ കറൻസി ട്രേഡിം​ഗിലേക്ക് മാറിയാതായി സ്ഥാപനം അവകാശപ്പെട്ടു. നിക്ഷേപത്തിന് കനത്ത ആദായം വാ​ഗ്ദാനം ചെയ്തിരുന്നു.

തുടർന്ന് വ്യവസായി യു എസ് ഡോളർ ക്രിപ്റ്റോകറൻസിയാക്കി മാറ്റി സ്ഥാപനത്തിൽ നിക്ഷേപിച്ചു. ഏറ്റക്കുറച്ചിലുകൾ തുടരുന്ന ക്രിപ്റ്റോ കറൻസിയുടെ നിരക്ക്ിനെ ആശ്രയിച്ചാണ് റിട്ടേണുകൾ എന്നും ലാഭം ആപ്പിൽ നോക്കിയാൽ അറിയാൻ സാധിക്കുമെന്നും പറഞ്ഞു. സ്ഥാപനം ഉണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ലാഭം കിട്ടിയപ്പോൾ മറ്റൊന്നും ശ്രദ്ധിച്ചില്ല

സർവീസ് ചാർജും നികുതിയും അടയ്ക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അത് മാത്രം 30 ലക്ഷം രൂപയിലധികം വരികയും ചെയ്തു. അപ്പോഴാണ് പറ്റക്കപ്പെടുകയാണെന്ന് മനസ്സിലായത്. തട്ടിയെടുത്ത പണം രാജ്യത്തിന് പുറത്തേക്ക് മാറ്റുകയാണ് തട്ടിപുകാർ ചെയ്തത്. ചൈനീസ് പൗരൻമാരും ഇന്ത്യക്കാരും ഉൾപ്പെടെ നിരവധിപേർ തട്ടിപ്പിന്റെ ഭാ​ഗമായതായി കേസ് അന്വേഷിക്കുന്ന സൈബർ അന്വേഷണം സംഘം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+