Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ട്: കൊല്ലത്ത് എന്‍ഐഎ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് വീണ്ടും എന്‍ ഐ എ റെയ്ഡ്. കൊല്ലം ജില്ലയിലെ ചവറയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചവറ സ്വദേശി മുഹമ്മദ് സാദിഖ് എന്നയാളെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് അവസാനിച്ചത്. കസ്റ്റഡിയിലുള്ള മുഹമ്മദ് സാദിഖ് പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ പങ്കെടുത്തിരുന്നു എന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. ഇയാളില്‍ നിന്ന് യാത്രാ രേഖകളും എന്‍ ഐ എ പിടിച്ചെടുത്തിട്ടുണ്ട്. അതീവരഹസ്യമായി പൊലീസിന്റെ സഹായത്തോടെ ആണ് കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം റെയ്ഡിന് എത്തിയത്.

ASA

ചവറയില്‍ എത്തിയതിന് ശേഷം മാത്രമാണ് പൊലീസിനെ എന്‍ ഐ എ ബന്ധപ്പെട്ടത്. മുഹമ്മദ് സാദിഖിന്റെ വീട്ടില്‍ നിന്നാണ് രേഖകളെല്ലാം പിടിച്ചെടുത്തിരിക്കുന്നത്. ഇയാളുമായി രാവിലെ തന്നെ എന്‍ ഐ എ സംഘം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു.

രണ്ടാഴ്ച മുന്‍പും സംസ്ഥാന വ്യാപകമായി എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും സമാന്തര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായി എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍ ഐ എ സംസ്ഥാനത്തുടനീളം കൂട്ടപരിശോധന ആരംഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+