ഇതരമതസ്ഥരുടെ ഹിറ്റ്ലിസ്റ്റ് ഒരുക്കി പിഎഫ്ഐ രഹസ്യവിഭാഗം: ഐഎസ് ബന്ധവും; റിപ്പോർട്ടുമായി എന്‍ഐഎ
കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര റിപ്പോർട്ടുമായി എന്‍ ഐ എ. ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നുവെന്നാണ് ദേശീയ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി സംസ്ഥാന വ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നു. വിവരശേഖരം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ രഹസ്യാന്വേഷണ വിഭാഗമാണെന്നും എന്‍ ഐ എ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കി.
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഈ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പട്ടെ നേതാക്കളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനയില്‍ പി എഫ് ഐ നേതാക്കളുടെ ഇസ്ലാമിക് സ്റ്റേറ്റ് ( ഐ എസ്) ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നല്കിയ സംഭവത്തിലും എന്‍ ഐ എക്കെതിരെ അന്വേഷണം തുടരുകയാണ്. എന്‍ എ ഐയുടെ ആവശ്യത്തെ തുടർന്ന് കസ്റ്റഡിയിലുള്ള പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി ആവശ്യം കോടതിയെ അറിയിച്ചു. സംസ്ഥാന വ്യാപക റെയിഡിനോട് അനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത 14 പ്രതികളുടെ റിമാന്‍ഡാണ് കൊച്ചി എന്‍ ഐ എ കോടതി നീട്ടിയത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങളുടെ തുക ഈടാക്കുന്നതിനുള്ള റവന്യൂറിക്കവറി നടപടികളിലെ മെല്ലപ്പോക്കില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. നടപടികളിലെ സര്‍ക്കാര്‍ സമീപനം കോടതിയോടുള്ള അനാദരവും അംഗീകരിക്കാനാകാത്തതുമാണെന്നും കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരമായി നിശ്ചയിച്ച 5.20 കോടിരൂപ ഈടാക്കാനുള്ള സമയപരിധി ജനുവരി 31-ലധികം നീട്ടില്ലെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഡിസംബര്‍ 23-ന് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ഹര്‍ത്താലില്‍ വ്യാപക ആക്രമണം ഉണ്ടായതോടെ ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടുകയായിരുന്നു. ഇതേ തുടർന്ന് ഹര്‍ത്താല്‍ ആഹ്വാനംചെയ്ത പോപ്പുലര്‍ ഫ്രണ്ടില്‍നിന്നും സംഘടനയുടെ ഭാരവാഹികളുടെ സ്വത്തില്‍നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications