പോപ്പുലര്‍ ഫ്രണ്ട് നിരോധനം: മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍ഐഎ പരിശോധന
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ചേരി കാരപറമ്പ് ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍ ഐ എ പരിശോധന. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ആണ് കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം കാരപറമ്പ് ഗ്രീന്‍വാലി അക്കാദമിയില്‍ പരിശോധനക്കായി എത്തിയത്.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി എ റഊഫ് സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം അക്കാദമി അധികൃതരോട് ചോദിച്ചു. ഇതിന് ശേഷമാണ് പരിശോധന ആരംഭിച്ചത് എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രീന്‍വാലി അക്കാദമിയോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയും എന്‍ ഐ എ സംഘം പരിശോധിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ലഭിച്ച അഞ്ചോളം പുസ്തകങ്ങളുടെ രചയിതാവിനെയും പ്രസാധകനെയും സംബന്ധിച്ച വിവരങ്ങള്‍ എന്‍ ഐ എ സംഘം ശേഖരിച്ചു.
ഗ്രീന്‍വാലി സ്ഥാപനത്തില്‍ ഉള്ളവര്‍ക്ക് റഊഫുമായി ബന്ധമുണ്ടോ എന്നും എന്‍ ഐ എ അന്വേഷിച്ചു. അതേസമയം ഇമാം കൗണ്‍സില്‍ നേതാവ് കരമന അഷ്റഫ് മൗലവിക്ക് ഇവിടെ താമസിക്കാന്‍ മുറി നല്‍കിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.
ഈ മുറിയിലും എന്‍ ഐ എ പരിശോധന നടത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സ്ഥാപനത്തിലെത്തി ക്ലാസെടുത്തതിന്റെ വിവരങ്ങളും എന്‍ ഐ എ സംഘം ശേഖരിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
എന്‍ ഐ എ കൊച്ചി യൂണിറ്റില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് ഗ്രീന്‍വാലി അക്കാദമിയിലെ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സെക്രട്ടറിയായ റഊഫ് നേരത്തെ മുതല്‍ ഒളിവിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് റഊഫ്.
തീവ്രവാദ ബന്ധം ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളിടത്തെല്ലാം എന്‍ ഐ എയും ഇ ഡിയും ( എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ) റെയ്ഡ് നടത്തുന്നുണ്ട്.












Click it and Unblock the Notifications