തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടില്‍ നിന്ന് കൊണ്ടുപോയത് ഇതാണ്; എന്‍ഐഎ റെയ്ഡിന് ശേഷം പിഎഫ്‌ഐ നേതാവിന്റെ പ്രതികരണം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 50ലധികം ഇടങ്ങളില്‍ ഇന്ന് പഴയ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടന്നു. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാവിലെ പതിനൊന്നോടെയാണ് പലയിടത്തും അവസാനിച്ചത്. അപ്രതീക്ഷിതമായിരുന്നു എന്‍ഐഎയുടെ നീക്കം. സംസ്ഥാന പോലീസിനെ അര്‍ധരാത്രിയാണ് എന്‍ഐഎ വിവരം അറിയിച്ചത്. തുടര്‍ന്ന് ലോക്കല്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. നേരത്തെ പിഎഫ്‌ഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ വേളയില്‍ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഘടനയുടെ നിരോധനത്തിന് മുമ്പായിരുന്നു അത്. എന്നാല്‍ ഇന്ന് യാതൊരുവിധ പ്രതിഷേധവുമുണ്ടായില്ല.

p

മിക്ക പിഎഫ്‌ഐ നേതാക്കളും റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ മൂന്ന് നേതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന നിസാറിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ വേളയില്‍ അദ്ദേഹം ജോലി ആവശ്യാര്‍ഥം ദിവസങ്ങള്‍ക്ക് മുമ്പ് പോയതാണെന്ന് വീട്ടുകാര്‍ അറിയിച്ചു. ജില്ലിയിലെ മറ്റൊരു നേതാവ് റെയ്ഡ് നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് വീട്ടില്‍ നിന്ന് പോയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് റെയ്ഡ് വിവരം ചോര്‍ന്നോ എന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

ജോലി തേടി സൗദിയിലേക്കാണോ? ആദ്യം ഡല്‍ഹിയില്‍ പോകേണ്ടി വരും... പരീക്ഷ എഴുതണംജോലി തേടി സൗദിയിലേക്കാണോ? ആദ്യം ഡല്‍ഹിയില്‍ പോകേണ്ടി വരും... പരീക്ഷ എഴുതണം

മിക്ക ജില്ലകളിലും റെയ്ഡ് നടന്നു. തിരുവനന്തപുരത്ത് മൂന്നിടത്തായിരുന്നു പരിശോധന. തിരുവനന്തപുരം സോണല്‍ കണ്‍വീനര്‍ ആയിരുന്ന നവാസ് തോന്നയ്ക്കലിന്റെ വീട്ടിലും പരിശോധന നടന്നു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തിയ വേളയില്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നു. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങിയ ശേഷം നവാസ് മാധ്യമങ്ങളോട് സംസാരിച്ചു.

p

''പോപ്പുലര്‍ ഫ്രണ്ട് നിരോധന ശേഷം കൊച്ചിയില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടന്നത്. സെര്‍ച്ച് വാറണ്ട് കാണിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം കണ്ടെടുത്ത വസ്തുക്കള്‍ സംബന്ധിച്ച രേഖ കൈമാറി. സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണും നോട്ടീസും രണ്ടു മൂന്ന് മാഗസിനുകളുമാണ് കൊണ്ടുപോയത്. അപ്രതീക്ഷിതമായിട്ടായിരുന്നു റെയ്ഡ്. പുലര്‍ച്ചെ നാല് മണിക്കാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചു...

യുഎഇ ഭരണകൂടത്തിന്റെ വമ്പന്‍ ഓഫര്‍; ഒരു വര്‍ഷം ജോലി ചെയ്യേണ്ട... ശമ്പളം കൈയ്യില്‍ തരും!! പക്ഷേ...യുഎഇ ഭരണകൂടത്തിന്റെ വമ്പന്‍ ഓഫര്‍; ഒരു വര്‍ഷം ജോലി ചെയ്യേണ്ട... ശമ്പളം കൈയ്യില്‍ തരും!! പക്ഷേ...

പരിശോധന നടത്തിയ ശേഷം റെയ്ഡില്‍ കണ്ടെത്തിയ വസ്തുക്കളെ സംബന്ധിച്ച രേഖ കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലുണ്ടായില്ല. റെയ്ഡ് നടത്തുക മാത്രമണ് അവര്‍ ചെയ്തത്. സംഘടന നിരോധിച്ച ശേഷം പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശോധനയല്ല. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട പരിശോധനയാണ്. എന്‍ഐഎ ഓഫീസര്‍ പാണ്ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ലോക്കല്‍ പോലീസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചു. പല സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നു എന്ന് വാര്‍ത്തയില്‍ കണ്ടു...

സംഘടനയെ നിരോധിച്ച ശേഷം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഐഎ ഈ നീക്കം നടത്തുന്നത്. സംഘപരിവാരത്തെ എതിര്‍ക്കുന്നതിനാല്‍ കാലങ്ങളായി അവര്‍ സംഘടനയെ വേട്ടയാടുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു നിരോധനം. ഭീകരസംഘടനകളുമായി ബന്ധപ്പെട്ടു എന്ന എന്‍ഐഎയുടെ വാദം ശ്രദ്ധിച്ചിരുന്നു. എന്‍ഐഎ കോടതിയില്‍ വാദിക്കുന്ന കാര്യമാണത്. ഇനി തെളിയേണ്ടതുണ്ട്. കോടതിയില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. അപ്പോഴാണ് സത്യവും അസത്യവും അറിയാന്‍ സാധിക്കുകയുള്ളൂ''- നവാസ് തോന്നയ്ക്കല്‍ പറഞ്ഞു.

Thiruvananthapuram
English summary
Popular Front Leader Navas Thonakkal Response After NIA Raid At His House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X