Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

തെന്മല: കൊല്ലം തെന്മലയിൽ ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. റിയ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന 29 വയസ്സുള്ള അച്ചുമോനാണ് പിടിയിൽ ആയത്. കടയും വീടും ഗോഡൗണാക്കി ആയിരുന്നു അച്ചുമോൻറെ അനധികൃത മദ്യ വിൽപ്പന. രഹസ്യ വിവരം ലഭിച്ച പൊലീസ് അച്ചുമോന്റെ സ്റ്റേഷനറി കടയിൽ നിന്ന് പിടികൂടിയത് 12 കുപ്പി മദ്യം ആണ്. ചോദ്യം ചെയ്തതിന് പിന്നാലെ വീട്ടിലെ പരിശോധനയിൽ 93 കുപ്പി മദ്യവും കണ്ടെത്തി.

ബെവ്കോ ഔട്ട്ലറ്റിൽ നിന്ന് ഘട്ടംഘട്ടമായി മദ്യം വാങ്ങി ഡ്രൈ ഡേയിൽ ആവശ്യക്കാർക്ക് വില കൂട്ടി വിൽക്കുകയാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. പുനലൂർ ഡി വൈ എസ്പിയുടെ നേതൃത്വത്തില‍ ഉള്ള പ്രത്യേക സംഘമാണ് ഇയാളെ പിടിച്ചത്.

arrest

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അച്ചുമോൻ എന്ന് പുനലൂർ ഡി വൈ എസ്പി ബി വിനോദ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നും അനധികൃത് മദ്യം പിടികൂടിയിരുന്നു. അഴീക്കോട് കപ്പൽ ബസാറിൽ നിന്നാണ് അധധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം പിടിച്ചത്.

മദ്യം വിൽപ്പനയ്ക്ക് എത്തിച്ച അഴീക്കോട് കപ്പൽ ബസാറിൽ കുന്തനേഴത്ത് വീട്ടിൽ ജിജേഷിനെ (38 ) കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ഷാംനാഥും സംഘവും ആണ് അറസ്റ്റ് ചെയ്തത്..

ഒന്നാം തീയതിയും രണ്ടാം തീയതി ​ഗാന്ധി ജയന്തി ദിനവും ആയതിനാൽ ​ഡ്രൈ ഡേ പ്രമാണിച്ച് മദ്യ ഷാപ്പുകൾക്കുള്ള അവഝി മുന്നിൽ കണ്ടാണ് മദ്യം സ്റ്റോക്ക് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മദ്യം പിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+