കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് വെച്ച് വേദികയ്ക്ക് നല്‍കിയ വാക്ക് രാഹുല്‍ മറന്നില്ല; ഏറ്റവും വലിയ ആ സ്വപ്‌നം നടന്നു...

കഴിഞ്ഞ സെപ്റ്റംബർ 16 ന് ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് വേദികയ്ക്ക് രാഹുൽ ഗാന്ധിയെ പരിചയപ്പെടാൻ അവസരം ലഭിച്ചത്

Google Oneindia Malayalam News
rahul

ഭാരത് ജോഡോ യാത്രയോടു കൂടി രാഹുൽ ​ഗാന്ധിയുടെ ജനപ്രീതി ഒന്നുകൂടി കൂടി. അത്ര മാത്രം സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. ആളുകൾ അദ്ദേഹത്തെ സ്നേഹം കൊണ്ട് മൂടി. കുട്ടികളും പ്രായമായവരും എന്നിങ്ങനെ എല്ലാവരും അദ്ദേഹത്തെ കാണാനെത്തി. എല്ലാവരേയും രാഹുൽ ചേർത്തുനിർത്തി, സംസാരിച്ചു.

എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങിയ ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കുകയാണ്.
അപ്പോഴാണ് വേദികയെ തേടി ആ സന്തോഷം എത്തിയത്. രാഹുൽ കൊച്ചു ദേവികയ്ക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുന്നു. അവൾ വിമാനത്തിൽ പറന്നിരിക്കുന്നു

ആരാകാനാണ് മോഹം?

ആരാകാനാണ് മോഹം?

ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോളാണ് രാഹുൽ ഗാന്ധി, വേദികയോടു ചോദിച്ചത് ആരാകാനാണ് മോഹം?. പൈലറ്റ് എന്നായിരുന്നു ഉത്തരം, വിമാനത്തിൽ കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഉത്തരം. അതിനുള്ള അവസരം ഒരുക്കിത്തരാം എന്നായിരുന്നു രാഹുലിന്റെ മറുപടി വേദികയ്ക്ക് നൽകിയ വാക്ക് രാഹുൽ പാലിച്ചു..

ഒളിച്ചുകളിക്കിടെ കണ്ടെയ്‌നറിൽ, കണ്ടെയ്‌നർ കപ്പലിലേക്ക്.. ബംഗ്ലാദേശി ബാലൻ എത്തിയത് മലേഷ്യയിൽ!!ഒളിച്ചുകളിക്കിടെ കണ്ടെയ്‌നറിൽ, കണ്ടെയ്‌നർ കപ്പലിലേക്ക്.. ബംഗ്ലാദേശി ബാലൻ എത്തിയത് മലേഷ്യയിൽ!!

വിമാനത്തിൽ...

വിമാനത്തിൽ...

വേദിക ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്. പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന വേദികയ്ക്ക് തിരുവനന്തപുരം മുതൽ കൊച്ചി വരെ വിമാനത്തിൽ യാത്ര ചെയ്യാനും പൈലറ്റിനോട് സംസാരിക്കാനുമുള്ള അവസരമാണ് ഒരുക്കിയത്. വേദികയ്ക്ക് ഇനി രാഹുൽ ഗാന്ധിയെ നേരിട്ട് വിളിച്ച് നന്ദി പറയണമെന്നാണ് ആ​ഗ്രഹം

രാഹുലിന്റെ ഉറപ്പ്..

രാഹുലിന്റെ ഉറപ്പ്..

കഴിഞ്ഞ സെപ്റ്റംബർ 16 ന് ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് വേദികയ്ക്ക് രാഹുൽ ഗാന്ധിയെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. ആൾക്കൂട്ടത്തിൽ നിന്ന് കുട്ടിയെ രാഹുൽ ഗാന്ധി അടുത്തേക്ക് വിളിക്കുകയായിരുന്നു. ആരാവാനാണ് മോഹമെന്ന് ചോദിച്ചപ്പോൾ പൈലറ്റ് എന്നായിരുന്നു വേദികയുടെ പറഞ്ഞത്. വിമാനത്തിൽ കയറിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. വിമാനത്തിൽ കയറാനും പൈലറ്റിനോട് സംസാരിക്കാനും അവസരം ഒരുക്കിത്തരാം എന്ന് രാഹുൽ ഉറപ്പു പറഞ്ഞു. 20 മിനിറ്റോളം വേദികയെ യാത്രയിൽ ഒപ്പം കൂട്ടി.

മറന്നില്ല രാഹുൽ

മറന്നില്ല രാഹുൽ


രാഹുൽ അക്കാര്യം മറന്നു പോകുമെന്നാണ് കരുതിയത്. പക്ഷേ കെ.സി.വേണുഗോപാൽ എംപിയുടെ ഓഫീസ് കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടു. വേദികയ്ക്ക് അവധിയുള്ള ദിവസവും പൈലറ്റിന്റെ സൗകര്യവും നോക്കിയാണ് ഇന്നലെ യാത്ര നടത്തിയത്. ആദ്യമായി വിമാനത്തിൽ കയറിയ സന്തോഷത്തിലാണ് തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസുകാരി പി.വി.വേദിക. അച്ഛൻ വിനോദും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. വേദികയുടെ ഏറ്റവും വലിയ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ് അമ്മ പ്രിജിയും സഹോദരൻ വിവേകും.

English summary
Kollam:Rahul Gandhi fulfilled the wish of Vedika, a class 4 student, Here is what she asked to Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X