കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്.എൻ കോളജിലെ ആക്രമണം; മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

Google Oneindia Malayalam News

കൊല്ലം: എസ്.എൻ കോളജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ. രണ്ടാം വർഷ വിദ്യാർഥി ഗൗതം, മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച നടന്ന ആക്രമണത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.

police nrw

കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർക്ക് പുറമെ പുറത്തു നിന്നെത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എഫ്.ഐ നേതാക്കൾ വരെ മർദിച്ചതായി എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞിരുന്നു. മാരകായുധങ്ങളുമായാണ് ഇവരെത്തിയതെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു.

എ​സ്.​എ​ൻ കോ​ള​ജി​ൽ എ​സ്.​എ​ഫ്.​ഐ-​എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ.​ഐ.​എ​സ്.​എ​ഫ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

എ.​ഐ.​എ​സ്.​എ​ഫ് ഇ​ത്ത​വ​ണ കോ​ള​ജി​ൽ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ക്കു​ക​യും 15 സീ​റ്റി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ കാ​മ്പ​സി​ലെ മ​ര​ച്ചു​വ​ട്ടി​ലി​രു​ന്ന എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​രു​വി​ഭാ​ഗ​വും അ​സ​ഭ്യം പ​റ​ഞ്ഞ് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വ​ടി​യും ക​ല്ലും കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് എ.​ഐ.​എ​സ്.​എ​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തെന്നാണ് റിപ്പോർട്ട്.

ചു​റ്റു​മ​തി​ൽ ചാ​ടി വ​നി​ത കോ​ള​ജ് വ​ള​പ്പി​ലൂ​ടെ പു​റ​ത്തെ​ത്തി​യ വി​ദ്യാ​ർ​ഥി​ക്കും പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ​വ​ർ​ക്കും മ​ർ​ദ​ന​മേ​റ്റതായി പറയുന്നു. ചു​റ്റു​മ​തി​ൽ ചാ​ടി​ക്ക​ട​ന്ന്​ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ കയറി അഭയം തേടിയെന്നും പറയുന്നു, സം​ഘ​ർ​ഷ​ത്തി​നി​ടെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട വി​ദ്യാ​ർ​ഥി​നി​യെ സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ​യും മ​റ്റ്​ നേ​താ​ക്ക​ളും എ​ത്തി​യാ​ണ് മോ​ചി​പ്പി​ച്ച​ത്. പു​റ​ത്തു​നി​ന്നെത്തി​യ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​ർ​ന്നാ​ണ് ആക്ര​മണം ന​ട​ത്തി​യ​തെ​ന്ന് എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഷ​ങ്ങ​ളാ​യി എ​സ്.​എ​ഫ്.​ഐ പ്ര​തി​നി​ധി​ക​ൾ മാ​ത്രം നാ​മ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന എ​സ്.​എ​ൻ കോ​ള​ജി​ൽ ഇ​ത്ത​വ​ണ എ.​ഐ.​എ​സ്.​എ​ഫ് 15 സീ​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു. രാ​വി​ലെ കോ​ള​ജി​ലെത്തി​യ​പ്പോ​ൾ ത​ന്നെ കാ​മ്പ​സി​ൽ​നി​ന്ന്​ പു​റ​ത്ത്​ പോ​കി​ല്ലെ​ന്ന് എ​സ്.​എ​ഫ്.​ഐ ഭി​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

English summary
Kollam SN college sfi- aisf conflicet; Three SFI workers arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X