ചെന്നായ ഭീതിയില്‍ തെന്മല... നാട്ടുകാരെ കടിച്ച ചെന്നായക്ക് പേവിഷ ബാധ, വനംവകുപ്പ് പറയുന്നത്!!
തെന്മല: വന്യമൃഗ ഭീഷണിയില്‍ നട്ടംതിരിയുകയാണ് തെന്മല. അടുത്തിടെ നാട്ടുകാരെ ഇവിടെ ചെന്നായ കടിച്ചിരുന്നു. ഇതിലെ രണ്ടാമത്തെ ചെന്നായക്കും പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയോടെയാണ് ചെന്നായക്ക് റാബിസ് അണുബാധയുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. നേരത്തെ ഇടപ്പാളയത്ത് പിടികൂടിയ ചെന്നായക്കും പേവിഷബാധ ഉണ്ടായിരുന്നു.

അതേസമയം രണ്ട് ചെന്നായ്ക്കളും ചേര്‍ന്ന് കടിച്ച അഞ്ച് പേരെയും റാബീസ് ആന്റി വാക്സിന് കുത്തിവെയ്പ് നല്‍കിയിരുന്നു. ഇവരുടെ ചികിത്സ ചെലവിനായി വനം വകുപ്പ് അടിയന്തര സഹായത്തില്‍ ഉള്‍പ്പെടുത്തി പതിനായിരം രൂപ നല്കി. ചെന്നായയെ പിടികൂടിയ വനപാലകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുത്തിവെപ്പ് എടുത്തു. കൂടുതല്‍ ചെന്നായ്ക്കള്‍ നാട്ടില്‍ ഇറങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.
Recommended Video
ചെന്നായയുമായോ, കടി ഏറ്റവരുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എല്ലാം തന്നെ കുത്തിവെപ്പ് എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാക്സിന് ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തെന്മല ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചെന്നായയെ നേരത്തെ വരുതിയിലാക്കിയത്. അതേസമയം ചെന്നായയുടെ കൂട്ടത്തോടെയുള്ള വരവ് നാട്ടുകാരെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ചെന്നായ രണ്ട് പേരെ കടിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ അഞ്ച് പേരെ കടിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നാട്ടുകാരെയും മൃഗങ്ങളെയും കടിച്ച് പരിക്കേല്‍പ്പിച്ച കാട്ടുനായ മുള്ളന്‍പ്പന്നിയുടെ ആക്രമണത്തില്‍ ചത്തിരുന്നു. വലത്തേ കണ്ണിലും കഴുത്തിലും നാല് മുള്ളുകളാണ് തറച്ചത്. വനംവകുപ്പിന്റെ ഇടപെടല്‍ ഈ മേഖലയില്‍ വേണ്ടത്ര സജീവമല്ലെന്നും പരാതിയുണ്ട്. രണ്ട് പേരെ ഈ കാട്ടുനായ കടിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications