ലോറിക്കടിയിൽപ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികിൽ കിടന്നത് 9 മണിക്കൂർ; മാറ്റിക്കിടത്തി ഡ്രൈവർ മുങ്ങി
രാവിലെ റോഡരികിൽ മൃതദേഹം ഇവിടെ കിടക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്

കൊല്ലം: കൊട്ടാരക്കരയിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികിൽ കിടന്നത് മണിക്കൂറുകൾ. മരിച്ച യുവാവിന്റെ മൃതദേഹം റോഡരികിൽ കിടന്നത് 9 മണിക്കൂറാണ്. സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ച വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം മാറ്റിയത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ്. അപകടത്തിന് പിന്നാല രതീഷിനെ റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവർ സ്ഥലത്ത് നിന്നും പോയി. സംഭവത്തിൽ ഡ്രൈവർ തക്കല സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ റോഡരികിൽ മൃതദേഹം ഇവിടെ കിടക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്ററേത് അപകടമരണമാണെന്നും മരിച്ചയാളെ തിരിച്ചറിയുന്നതും. തമിഴ്‌നാട്ടിൽ വാഴക്കന്നുമായി വന്ന ലോറി ലോഡ് ഇറക്കിയ ശേഷം പുറത്തേക്ക് വരുന്നതിനിടെ റോഡരികിൽ കിടന്നിരുന്ന രതീഷീന്റെ മുകളിലൂടെ കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവർ പരിക്കേറ്റ യുവാവിനെ കടയോട് ചേർന്ന ഭാഗത്ത് മാറ്റിക്കിടത്തി അവിടെ നിന്നും പോവുകയായിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ ലോറിക്കടിയിൽപ്പെട്ടാണ് രതീഷിന് അപകടമുണ്ടായതെന്ന് കണ്ടെത്തിയത്. തുടർന്ന് വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ തന്റെ വാഹനത്തിന്റെ അടിയിൽപ്പെട്ടത് കണ്ടിരുന്നില്ലെന്നും മറ്റൊരുവാഹനം ഇടിച്ച് പരിക്കേറ്റതാണന്ന് കരുതിയാണ് മാറ്റിക്കിടത്തിയതെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.












Click it and Unblock the Notifications