വനിതാ എസ്ഐയെ രാത്രി കയറിപ്പിടിച്ചു; പ്രതിയെ രക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരും, സ്റ്റേഷന് വളഞ്ഞു
കൊല്ലം: പുതുവര്‍ഷ തലേന്ന് പട്രോളിങ് നടത്തുകയായിരുന്ന വനിതാ എസ്ഐയെ കടന്നുപിടിച്ച് യുവാവ്. പോലീസുകാര്‍ ബലം പ്രയോഗിച്ച് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തെങ്കിലും രക്ഷിക്കാന്‍ കൂടുതല്‍ പേരെത്തി. സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്ന പ്രദേശത്ത് പോലീസ് ശക്തമായ നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടെയാണ് വിവാദമായ സംഭവം.
പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരും ഇടപെട്ടെന്നാണ് ആരോപണം. പോലീസ് ജീപ്പ് ഒരു സംഘം ആക്രമിച്ചു. ശേഷം സ്റ്റേഷനിലെത്തിയും ഭീകരാന്തരീക്ഷണം സൃഷ്ടിച്ചു. വനിതാ എസ്ഐ കയറിപ്പിടിച്ചതിനും വാഹനം ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

സംഭവത്തിന്റെ തുടക്കം
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബിജെപി നേതാവിന്റെ മരണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു കൊട്ടാരക്കര മൈലം വെള്ളാരംകുന്നില്‍. പോലീസ് ഈ മേഖലയില്‍ ശകതമായ പട്രോളിങ് ഏര്‍പ്പെടുത്തിയിരുന്നു. രാത്രി പട്രോളിങിന് ഇറങ്ങിയ കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ എസ്ഐക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായതത്രെ.

കയറിപ്പിടിക്കാന്‍ ശ്രമം
റോഡരികില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ നില്‍ക്കുന്നത് കണ്ടു. പിരിഞ്ഞുപോകാന്‍ എസ്ഐ ആവശ്യപ്പെട്ടു. ചിലര്‍ പോയെങ്കിലും ലുഖ്മാന് ഹക്കീം എന്നയാള്‍ പോലീസിനോട് തട്ടിക്കയറി. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ബഹളമായി. ഇതിനിടെയാണ് എസ്ഐയെ പ്രതി കയറിപ്പിടിക്കാന്‍ ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.

എസ്ഐ കുതറിമാറി
വനിതാ എസ്ഐ കുതറിമാറി. മറ്റു പോലീസുകാര്‍ പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി. സ്റ്റേഷനിലെത്തുംമുമ്പ് പലയിടത്തും പോലീസിന് നേരെ ആക്രമണമുണ്ടായി. ബൈക്കുകള്‍ റോഡില്‍ നിരത്തിവച്ച് പോലീസിനെ തടയാനും ശ്രമമുണ്ടായി. കൂടുതല്‍ പോലീസ് എത്തിയതോടെയാണ് സംഘം പിന്‍വാങ്ങിയത്.

സ്റ്റേഷനിലെത്തിയപ്പോള്‍...
പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെയും ഒരുകൂട്ടം ആളുകള്‍ എത്തി. ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു. കൂടുതല്‍ പോലീസ് എത്തി. വനിതാ എസ്ഐ പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടി. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും സര്‍ക്കാര്‍ വാഹനം തകര്‍ത്തതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications