കൊല്ലം: 12കാരന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു
കൊല്ലം:സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ഏറെ മുന്നിലാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ മാത്രമല്ല വലിയതോതില്‍ കുട്ടികള്‍ക്ക് നേരെയും നടക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം കൊല്ലം, ഒച്ചിറയില്‍ സംഭവിച്ചത്.
പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. പീഡനത്തിനിടെ യുവാവ് കുട്ടിയുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് സമീപം വടകയ്ക്ക് താമസിക്കുന്ന കൊല്ലം മുണ്ടക്കല്‍ സ്വദേശി അഭിലാഷിനെ ഒച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 23ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പന്ത്രണ്ട് വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അഭിലാഷ് തന്റെ വാടകവീട്ടില്‍ വിളിച്ചുകയറ്റി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവ് കണ്ടെത്തിയിട്ടുണ്ട്.
എസ് ഐ ദേവരാജ്, ഗ്രേഡ് എസ് ഐ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇരുപത്തിയെട്ടുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications