താരമായി കുഞ്ഞുമ്മന്റെ വീട്ടിലെ ഭീമൻ തേൻവരിക്ക ചക്ക, കാണാൻ മന്ത്രി എത്തി, ചക്ക ഗിന്നസ് ബുക്കിലേക്ക്
ആയൂര്‍: കൊല്ലത്തെ കുഞ്ഞുമ്മന്റെ വീട്ടിലെ തേന്‍വരിക്ക നാട്ടിലെ താരമായിരിക്കുകയാണ്. ഇനി നേരെ ഗിന്നസ് ബുക്കിലേക്കാണ് ഈ ചക്ക. വലിപ്പം കൊണ്ടാണ് ഈ ഭീമന്‍ തേന്‍ വരിക്ക ചക്ക ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനൊരുങ്ങുന്നത്. ഇടമുളയ്ക്കല്‍ നെടുവിളയില്‍ കുഞ്ഞുമ്മന്റെ വീട്ടിലാണ് ഈ ഭീമന്‍ ചക്ക ഉണ്ടായിരിക്കുന്നത്. 50 കിലോ ആണ് ഈ ചക്കയുടെ തൂക്കം. അന്‍പത് വര്‍ഷത്തോളം പഴക്കമുളള പ്ലാവിലാണ് ചക്ക പിടിച്ചത്.
ഈ ഭീമന്‍ തേന്‍ വരിക്കയ്ക്ക് 109 സെന്റിമീറ്റര്‍ ചുറ്റളവും 85 സെന്റിമീറ്റര്‍ നീളവും ആണുളളത്. ചക്ക കാണാന്‍ മന്ത്രി കെ രാജു കുഞ്ഞുമ്മന്റെ വീട്ടില്‍ നേരിട്ടെത്തി. പഴുത്ത തേന്‍ വരിക്ക മന്ത്രി മുറിച്ച് വീട്ടുകാരും നാട്ടുകാരുമായി പങ്കിട്ടു. കഴിഞ്ഞ ദിവസം കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ കുഞ്ഞുമ്മനെ ഫോണില്‍ വിളിച്ച് ചക്കയെ കുറിച്ച് അന്വേഷിച്ചിരുന്നു.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ടായ ആര്‍ ചന്ദ്രശേഖരനും ചക്ക കാണാന്‍ വീട്ടിലെത്തി. കൊ്ല്ലം എംപി എന്‍കെ പ്രേമചന്ദ്രനും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഭീമന്‍ ചക്കയുണ്ടായ പ്ലാവ് സംരക്ഷിക്കാനാണ് കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കൃഷി ഓഫീസറായ അനിതാ മണിയുടെ നേതൃത്വത്തിലുളള കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ പ്ലാവിന്റെ തൈകള്‍ കൃഷി വകുപ്പ് തയ്യാറാക്കും. പ്ലാവിന്റെ ശിഖരങ്ങള്‍ ഗ്രാഫ്റ്റ് ചെയ്താണ് പുതിയ തൈകള്‍ തയ്യാറാക്കുക.
സാധാരണയായി 25 കിലോ വരെ തൂക്കമുണ്ടാകുന്ന ചക്കകളാണ് ഈ പ്ലാവില്‍ കായ്ക്കാറുളളത്. ഇതാദ്യമായാണ് 50 കിലോ തൂക്കത്തില്‍ ഒരു ഭീമന്‍ ചക്ക ഈ വരിക്കപ്ലാവില്‍ ഉണ്ടാകുന്നത്. ഇനിയും രണ്ട് ചക്കകള്‍ കൂടി ഈ പ്ലാവില്‍ നില്‍പ്പുണ്ട്. ഏകദേശം പതിനഞ്ചും ഇരുപതും കിലോയോളം തൂക്കം വരുന്നതാണ് ഈ ചക്കകള്‍. കുഞ്ഞുമ്മന്റെ മകന്‍ ജോണ്‍കുട്ടിയുടെ നാല്‍പതാം പിറന്നാള്‍ ദിനം കൂടിയായിരുന്നു മന്ത്രി എത്തിയ ദിനം. അത് മന്ത്രിക്കൊപ്പം ചക്ക മുറിച്ച് ആഘോഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം.












Click it and Unblock the Notifications