• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കക്കൂസില്‍ പോകാനും സത്യവാങ്മൂലം വേണം; വെട്ടിലായി ഓട്ടോ ഡ്രൈവര്‍, 2000 രൂപ പിഴയിട്ട് പോലീസ്

കൊല്ലം: ലോക്ക്ഡൗണ്‍ കാലത്ത് അനാവശ്യമായി പുറത്തിറങ്ങരുത്. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം ഇറങ്ങാം. അതും നിബന്ധനകളോടെ. എന്താണ് ആവശ്യമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എഴുതി കൈയ്യില്‍ കരുതണം. അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കും. ഈ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി പുറത്തിറങ്ങുന്നവര്‍ ഏറെയാണ്. അവരെ പോലീസ് പൊക്കും. എന്നാല്‍ ചില പോലീസുകാര്‍ അവരുടെ ദേഷ്യം തീര്‍ക്കുന്നത് ജനങ്ങളുടെ മേലാണ് എന്ന പരാതിയും കുറവില്ല. സാഹചര്യം മനസിലാക്കാതെയുള്ള പോലീസുകാരുടെ 'അമിതാവേശം' ഏറെ പഴി കേള്‍ക്കാനിടയായിട്ടുമുണ്ട്.

അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം കൊല്ലം പാലിപ്പള്ളിയില്‍ നടന്നത്. ഏഴിപ്പുറം സ്വദേശിയും പാരിപ്പള്ളി ജങ്ഷനില്‍ ഓട്ടോ ഡ്രൈവറുമായ യുവാവ് പതിവായി പ്രാഥമിക ആവശ്യങ്ങള്‍ക്കായി മുക്കടയിലെ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന ടോയ്‌ലറ്റാണ് ഉപയോഗപ്പെടുത്താറ്. കഴിഞ്ഞ ദിവസം പോകുമ്പോള്‍ രാവിലെ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് ഓട്ടോ തടഞ്ഞു. തന്റെ ആവശ്യം അല്‍പ്പം നാണത്തോടെ പോലീസിനെ അറിയിച്ചെങ്കിലും വിട്ടില്ല. സത്യവാങ്മൂലമാണ് പോലീസ് ചോദിച്ചത്. സത്യവാങ്മൂലം ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നായി പോലീസ്. ഒടുവില്‍ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത

cmsvideo
  Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

  വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

  യുവാവ് ഓട്ടോ വിട്ടുകിട്ടാന്‍ പലരെയും കണ്ടു. മേലുദ്യോഗസ്ഥരെല്ലാം ഇടപെട്ടു. എന്നാല്‍ എസ്‌ഐ വഴങ്ങിയില്ല എന്നാണ് പറയപ്പെടുന്നത്. അവസാനം 2000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷമാണ് ഓട്ടോ വിട്ടുകൊടുത്തത്. എസ്‌ഐക്കെതിരെ മറ്റു ചിലരും ആരോപണവുമായി രംഗത്തെത്തിയിരുന്നു. അനാവശ്യമായി തടഞ്ഞ് ചോദ്യം ചെയ്യുകയും പിഴയിടുകയും ചെയ്യുന്നുവെന്നാണ് ആരോപണം. വിഷയത്തില്‍ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നിസാമുദ്ദീന്‍ ഇടപെട്ടു. പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

  സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

  English summary
  Parippally police asked affidavit to Auto driver who going to public toilet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X