കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷ്യ സുരക്ഷയ്ക്ക് പുറെമെ സാധാരണക്കാർക്ക് മികച്ച വരുമാനവും... കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ കോഴിഗ്രാമം പദ്ധതിക്ക് തുടക്കമായി!

  • By Desk
Google Oneindia Malayalam News

കൊല്ലം: ഭക്ഷ്യസുരക്ഷയോടൊപ്പം സാധാരണക്കാര്‍ക്ക് മികച്ച വരുമാനവും ലക്ഷ്യമാക്കി നടപ്പാക്കുന്ന കോഴിഗ്രാമം പദ്ധതിക്ക് തുടക്കമായി. ചേര്‍ത്തടിയിലെ ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി. അയിഷ പോറ്റി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണക്കാര്‍ക്ക് പ്രതീക്ഷ പകരുന്ന മാതൃകാ പദ്ധതിയാണ് കോഴിഗ്രാമമെന്ന് എം.എല്‍.എ. പറഞ്ഞു.

ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 27 അർധരാത്രി വരെയാണ് നീട്ടിയത്, നാമം ജപിക്കാം, ശരണം വിളിക്കാം...

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള ബി.വി. 380 ഇനത്തില്‍ പെട്ട മുട്ടക്കോഴികളും ഹൈടെക്രീ തിയില്‍ നിര്‍മ്മിച്ച കോഴിക്കൂടുകളും 100 ശതമാനം സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് നല്‍കും. ആദ്യഘട്ടമെന്ന നിലയില്‍ ഗ്രാമസഭകള്‍ വഴി തിരഞ്ഞെടുത്ത ബി.പി.എല്‍. വിഭാഗത്തില്‍പെടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഇവ നല്‍കുന്നത്.

The poultry village project

പദ്ധതിവഴി പതിനായിരം മുട്ടക്കോഴികളെ വിതരണം ചെയ്ത് മുട്ടയുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണ് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അത്യുല്പാദന ശേഷിയുള്ള 420 രൂപ വിലമതിക്കുന്ന കോഴികളെയാണ് കേരളാ പൗള്‍ട്ടറി ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്നും ലഭ്യമാക്കുന്നത്.

ബി.വി. 380 വിഭാഗത്തില്‍പ്പെട്ട ഈ കോഴികള്‍ വര്‍ഷത്തില്‍ 300ലധികം മുട്ടകളിടും. 22,400 രൂപയോളം വിലമതിക്കുന്ന ഹൈബ്രിഡ് കോഴിക്കൂട് തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ചാണ് നല്‍കുന്നത്. അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 250 കോഴികളും അഞ്ചു കൂടുകളും ചേര്‍ത്ത് 2,17,000 രൂപയുടെ ആനുകൂല്യമാണ് നല്‍കുന്നത്.

ഓരോ ഗ്രൂപ്പും ബാങ്ക് അക്കൗണ്ട് തുടങ്ങി മുട്ട വിറ്റുകിട്ടുന്ന പണത്തിന്റെ 10 ശതമാനം അതില്‍ നിക്ഷേപിക്കണം. നിക്ഷേപിച്ച തുകയും മുട്ടയിടില്‍ നിര്‍ത്തിയ കോഴിയെ വിറ്റുകിട്ടുന്ന തുകയും ചേര്‍ത്ത് ഒന്നര വര്‍ഷം കഴിഞ്ഞ് പുതിയ കോഴിയെ വാങ്ങി പദ്ധതി തുടരാനാകും.

ഉദ്ഘാടനച്ചടങ്ങില്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി അധ്യക്ഷത വഹിച്ചു. മേലില പഞ്ചായത്ത് പ്രസിഡന്റ് വി. ജെ. വിജയകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. ജോണ്‍സന്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ എം.ഡി. ഡോ. വിനോദ് ജോണ്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ സുനില്‍ ടി. ഡാനിയല്‍, ആര്‍. രേണുക. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൂസന്‍ തങ്കച്ചന്‍, ആര്‍. അജയന്‍, സെക്രട്ടറി ആര്‍. വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. വെട്ടിക്കവല ബ്ലോക്ക് വെറ്ററിനറി സര്‍ജന്‍ ഡോ. എം.എ. നിസാം പദ്ധതി വിശദീകരിച്ചു.

English summary
The poultry village project in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X