കോവൂര്‍ കുഞ്ഞിമോനെ മുഖ്യമന്ത്രിയുടെ മുന്നിലിട്ട് കഴുത്തിന് പിടിച്ചു; മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി
കൊല്ലം: കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞിമോനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനിടെ ആളറിയാതെ ചെയ്തു എന്നാണ് വിശദീകരണം. എന്നാല്‍ 20 വര്‍ഷമായി എംഎല്‍എ പദവിയില്‍ ഇരിക്കുന്ന വ്യക്തി, നാടുനിറയെ അദ്ദേഹത്തിന്റെ പോസ്റ്ററുകളാണ്, അദ്ദേഹത്തിന്റെ പ്രചാരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്... എന്നിട്ടും എംഎല്‍എയെ തിരിച്ചറിഞ്ഞില്ല എന്ന പോലീസ് ഭാഷ്യം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കോവൂര്‍ കൂഞ്ഞിമോനെതിരെ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ ഉല്ലാസ് സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ....

ഇന്ന് നമ്മുടെ നാട്ടില്‍ എന്റെ എതിര്‍സ്ഥാനാര്‍ത്ഥി ശ്രീ കുഞ്ഞുമോന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ച് ഉണ്ടായ കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അദ്ദേഹം നോക്കിനില്‍ക്കുമ്പോള്‍ ആണ് കുഞ്ഞുമോന്റെ കോളറിന് കുത്തിപ്പിടിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറകിലേക്ക് തള്ളിയത്.
ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍, ഈ നാടുമുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications