ഹൃദയവേദനയോടെ വന്ദനയുടെ വീട്ടില്‍ മമ്മൂട്ടി എത്തി, അച്ഛനെ ചേര്‍ത്തുനിര്‍ത്തി..
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ എത്തി നടൻ മമ്മൂട്ടി. ഡോക്ടർ വന്ദനയുടെ അച്ഛനെ അദ്ദേഹം ആശ്വസിപ്പിച്ചു. ഇന്ന് രാത്രി 8.15 ഓടെയായിരുന്നു അദ്ദേഹം ഡോ. വന്ദനയുടെ വീട്ടിലെത്തിയത്. അദ്ദേഹം ഏകദേശം പത്ത് മിനിറ്റ് നേരത്തോളം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു. മമ്മൂട്ടിക്ക് പുറമെ ചിന്താ ജെറോം , നടൻ രമേഷ് പിഷാരടി എന്നിവർ ഉണ്ടായിരുന്നു.
ഇന്നായിരുന്നു ഡോ. വനന്ദനയുടെ സംസ്കാരം. ഡോ. വന്ദനയെ അവസാനമായി ഒരു നിമിഷം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ ആണ് ഡോ വന്ദനയുടെ മൃതദേഹം സംസ്കരിച്ചത്. പോസ്റ്റ്‌മോർട്ട നടപടികൾക്ക് ശേഷം ഇന്നലെ രാത്രി എട്ട് മണിയോടെ ഡോക്ടറുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവും ഡോക്ടർ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു.

മന്ത്രിമാരും സ്പീക്കറും എത്തിയിരുന്നു. സ്പീക്കർ എഎൻ ഷംസീർ, മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവരൊക്കെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയോട് തൊട്ടാണ് ഡോകർ വന്ദന ദാസിന് ചിതയൊരുക്കിയത്.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജനായി ജോലി ചെയ്യുകയായിരുന്നു ഡോ വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനാണ് കോട്ടയം മാഞ്ഞൂർ മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസ്. ഡോ വന്ദനയെ കൊലപ്പെടുത്തിയ നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു . പ്രതിയെ പൂജപ്പുര ജയിലിലേക്ക് അയച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഇയാളെ പോലീസ് ഇയാളെ വൈദ്യ പരിശോധനയ്ക്കായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു,. അതിനിടയിലാണ് ഇയാൾ ഡോക്ടറെ കുത്തിയത്. അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോകർ വന്ദനയുടെ പേര് നൽകും. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. വന്ദനയോടുള്ള ആദര സൂചകമായിട്ടാണ് പേര് നൽകുന്നത്.
Hair Growth: മുടി വളരാൻ ഇതാ നാല് വഴികൾ.. എളുപ്പമാണ്, ഫലം ഉറപ്പ്












Click it and Unblock the Notifications