കോട്ടയത്ത് ആരോഗ്യപ്രവർത്തകനുൾപ്പെടെ 86 പേർക്ക് കൊവിഡ്: 84 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 86 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ലഭിച്ച 1636 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 84 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാള്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 23 പേര്‍ക്ക് ബാധിച്ചു. ആര്‍പ്പൂക്കര-6 , തിരുവാര്‍പ്പ്, മാടപ്പള്ളി, ഏറ്റുമാനൂര്‍-4 വീതം, ചങ്ങനാശേരി, തൃക്കൊടിത്താനം, ഉദയനാപുരം- 3 വീതം എന്നിവയാണ് കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 66 പേര്‍ രോഗമുക്തരായി. നിലവില്‍ 1072 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3089 പേര്‍ക്ക് രോഗം ബാധിച്ചു. 2014 പേര്‍ രോഗമുക്തരായി. ആകെ 12350 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
'സിസിടിവിക്ക് ഇടിമിന്നൽ, ഫയലയിന് തീപിടിത്തവും.. കുറച്ച് ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ'
കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (50)ന് പുറമേ കോട്ടയം സ്വദേശിനി (74), കോട്ടയം താഴത്തങ്ങാടി സ്വദേശി (25), കോട്ടയം താഴത്തങ്ങാടി സ്വദേശിനി (46), കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (50), കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി (40), കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി (41), കോട്ടയം തിരുവാതുക്കല്‍ സ്വദേശി(50), കോട്ടയം താഴത്തങ്ങാടി സ്വദേശി (24), കോട്ടയം തിരുവാതുക്കല്‍ സ്വദേശിയായ ആണ്‍കുട്ടി (15), കോട്ടയം സ്വദേശിനി (61), കോട്ടയം മറിയപ്പള്ളി സ്വദേശി (60), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (41), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി (12),
കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി (9), കോട്ടയം ചിങ്ങവനം സ്വദേശി (54) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കോട്ടയം പന്നിമറ്റം സ്വദേശിനി (18), കോട്ടയം നാട്ടകം സ്വദേശിനി (27), കോട്ടയം നാട്ടകം സ്വദേശി (57), കോട്ടയം മുട്ടം സ്വദേശി (51), കോട്ടയം ചിങ്ങവനം സ്വദേശിനി (57), കോട്ടയം ചിങ്ങവനം സ്വദേശി (67), കോട്ടയം നട്ടാശ്ശേരി സ്വദേശി (44),
കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (40), ആര്‍പ്പൂക്കര സ്വദേശി (24), ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (46), ആര്‍പ്പൂക്കര സ്വദേശി (58), ആര്‍പ്പൂക്കര സ്വദേശി (86), ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശിനി (59), ആര്‍പ്പൂക്കര സ്വദേശി (55), മാടപ്പളളി സ്വദേശി (17), മാടപ്പള്ളി സ്വദേശി (48), മാടപ്പള്ളി സ്വദേശി (20), മാടപ്പള്ളി മാമൂട് സ്വദേശിനി (55) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (60), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടി (8), ഏറ്റുമാനൂര്‍ സ്വദേശിനി (54), ഏറ്റുമാനൂര്‍ സ്വദേശിനി (35), തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (26), തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (56), തിരുവാര്‍പ്പ് കുമ്മനം സ്വദേശി (61), തിരുവാര്‍പ്പ് കുമ്മനം സ്വദേശിയായ ആണ്‍കുട്ടി (1), ചങ്ങനാശേരി പെരുന്ന സ്വദേശിയായ ആണ്‍കുട്ടി (5), ചങ്ങനാശേരി സ്വദേശിനി (43), ചങ്ങനാശേരി പെരുന്ന സ്വദേശിനി (24), തൃക്കൊടിത്താനം സ്വദേശിനി(55),
തൃക്കൊടിത്താനം സ്വദേശിനിയായ പെണ്‍കുട്ടി (10), തൃക്കൊടിത്താനം സ്വദേശിനിയായ പെണ്‍കുട്ടി (8), ഉദയനാപുരം സ്വദേശിനി (68), ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടി (1), ഉദയനാപുരം സ്വദേശി (56),
വെച്ചൂര്‍ കുടവെച്ചൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2), വെച്ചൂര്‍ ഇടയാഴം സ്വദേശി (55), വെളിയന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി (8), വെളിയന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി (10), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (23), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (50), വൈക്കം സ്വദേശിനി (81), വൈക്കം സ്വദേശി (25), കുറവിലങ്ങാട് സ്വദേശി (43), കുറിച്ചി സ്വദേശി (30), കടുത്തുരുത്തി സ്വദേശിനി ( 62 ), കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (56), കരൂര്‍ സ്വദേശിനി (54), കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി (60), കൂരോപ്പട എസ്എന്‍ പുരം സ്വദേശിനി (34), കോരുത്തോട് സ്വദേശി (76), കൊഴുവനാല്‍ സ്വദേശിനി (59), മീനടം വട്ടക്കുന്ന് സ്വദേശി (73), മുണ്ടക്കയം സ്വദേശിനി (19), പാമ്പാടി സ്വദേശി (31) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.
പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി (20), തലപ്പലം പ്ലാശനാല്‍ സ്വദേശി (26), ഉഴവൂര്‍ മോനിപ്പള്ളി സ്വദേശിനി ( 62 ), വാകത്താനം സ്വദേശിനി (54), വാഴപ്പള്ളി സ്വദേശിനി (45), വിജയപുരം വടവാതൂര്‍ സ്വദേശി (57), ചിറക്കടവ് സ്വദേശി (26),
വെളളൂര്‍ സ്വദേശിനി (54), എലിക്കുളം സ്വദേശിനി (55), ഈരാറ്റുപേട്ട സ്വദേശി (24), എരുമേലി സ്വദേശി (66), ആലപ്പുഴ സ്വദേശി (64), ആലപ്പുഴ സ്വദേശിനി (26), ഇടുക്കി കട്ടപ്പന സ്വദേശി (57), ദില്ലിയിഷ നിന്നെത്തിയ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി (32) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.