കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം: ബിജെപി നേതാവ് പാര്‍ട്ടിയില്‍, ആര്‍ജെഡി ലയിച്ചു
കോട്ടയം: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന കെഎം സന്തോഷ് കുമാറാണ് ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പത്രസമ്മേളനത്തിലൂടെയായിരുന്നു താന്‍ ബിജെപി വിട്ട കാര്യം സന്തോഷ് കുമാര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ബിജെക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അദ്ദേഹം നടത്തി.

ആശയങ്ങളും ആദർശങ്ങളും കൈവിട്ട പാർട്ടിയായി ബിജെപിമാറിയതായി അദ്ദേഹം ആരോപിച്ചു. ഇന്നത്തോടെ ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. പ്രാഥമിക അംഗത്വം ഉള്‍പ്പടെ രാജിവെച്ചു. ജോസ് കെ മാണിയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണ് കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നില്‍.

താന്‍ മാത്രമല്ല, ബിജെപിയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച മുന്നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജോസ് കെ മാണിയില്‍ നിന്നും അംഗത്വം സ്വീകരിച്ച് കേരള കോൺഗ്രസ് (എം) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കുള്ള വിപുലമായ സ്വീകരണ പരിപാടികള്‍ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവരും അറിയിച്ചു.

അതേസമയം രാഷ്ട്രീയ ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാൻ ജോൺ മരങ്ങോലി, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷാജി എബ്രഹാം, നിയോജക മണ്ഡലം പ്രസിഡണ്ട് കുര്യൻ തോട്ടുപുറം ഉൾപ്പെടെ അമ്പതോളം പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

രാഷ്ട്രീയ ജനതാദളിലെ കേരള കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോസ് ജോസഫ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷകരോടൊപ്പം നിന്നുകൊണ്ട് കാർഷിക പ്രശ്നങ്ങളിൽ നിരന്തരം ചർച്ച ചെയ്തുകൊണ്ട് അവയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എം. കർഷകർക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ നല്ലൊരു തുക കർഷകപെൻഷൻ ലഭിക്കുന്നതിനുവേണ്ടി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ ഈ സർക്കാരിന്റെ ഒപ്പം നിന്ന് പ്രവർത്തിച്ചുവെന്നും ജോസ് ജോസഫ് അവകാശപ്പെട്ടു.

വന്യമൃഗങ്ങളുടെ ശല്യം മൂലം ക്ലേശം അനുഭവിക്കുന്ന മലയോരകർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് അവയ്ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി സർക്കാർ ഇടപെട്ടു കൊണ്ടിരിക്കുന്നു. കെഎം മാണി സാർ ഉയർത്തിക്കൊണ്ടുവന്ന അധ്വാനവർഗ സിദ്ധാന്തം ഇന്ന് ജനഹൃദയങ്ങളിൽ ജ്വലിച്ച് നില്ക്കുന്ന നിൽക്കുന്ന ഒന്നാണ്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വളർച്ചയ്ക്കുവേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിസ്തുല ങ്ങളാണ്.

ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ടാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയും ഇന്ന് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി കൊണ്ട് നൂറുകണക്കിന് ആളുകളാണ് മെമ്പർഷിപ്പ് എടുത്തു കൊണ്ട് പാർട്ടിയിലേക്ക് കടന്നു വരുന്നത്. ശ്രീ ജോൺ മരങ്ങോലി പോലെ പാർലമെന്ററി പാർട്ടി രംഗത്ത് പ്രവർത്തിച്ചിട്ടുള്ള വർ പാർട്ടിക്ക് കരുത്തായി തീരുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പാർട്ടി മെമ്പർഷിപ്പ് നൽകി. കർഷകർക്കൊപ്പം നിൽക്കുന്ന, കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ ഈ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് ഉചിതമായ കാര്യമാണെന്ന് മറുപടി പ്രസംഗത്തിൽ ശ്രീ ജോൺ മരങ്ങോലി പറഞ്ഞു. കർഷകരോടൊപ്പം നിൽക്കുന്ന മതേതര പാർട്ടി എന്ന നിലയിൽ നവകേരളത്തിൽ ഈ പാർട്ടിക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലയന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് മത്തായി ഐക്കര അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി സജീവ് നെടുമ്പുറം സ്വാഗതമാശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ ശശിധരൻ, നിയോജകമണ്ഡലം സെക്രട്ടറി റെനി രാജ്,, കരിമ്പ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ തച്ചടി യിൽ, സെക്രട്ടറി പ്രിൻസ്, പഞ്ചായത്ത് മെമ്പർ ഐസക്ക് ജോൺ , യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് ശരത് ജോസ് എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications