ഭര്‍ത്താവ് എറണാകുളം കളക്ടര്‍, ഭാര്യ കോട്ടയം കളക്ടര്‍; ജില്ലകളുടെ തലപ്പത്ത് ഇനി ദമ്പതികള്‍
കോട്ടയം: കോട്ടയം, എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ഇനി ദമ്പതിമാര്‍. എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് കോട്ടയം ജില്ലാ കളക്ടറായി ഭാര്യ വിഗ്‌നേശ്വരി എത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം എത്തിയാണ് വിഗ്‌നേശ്വരി ജില്ലാ കളക്ടര്‍ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കോട്ടയത്തിന്റെ സമഗ്ര പുരോഗതിക്ക് നൂതന ഇടപെടലുകള്‍ നടത്തുമെന്നാണ് വിഗ്‌നേശ്വരി പ്രതികരിച്ചത്.
2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഗ്‌നേശ്വരി തൊട്ടടുത്ത ജില്ലയായ എറണാകുളം കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ ജീവിത പങ്കാളിയാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉമേഷ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്.

തൊട്ടടുത്ത ജില്ലയായ കോട്ടയത്ത് ഭാര്യ കൂടി എത്തിയതോടെ വലിയ സന്തോഷത്തിലാണ് ഉമേഷ്. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വഴി ജില്ലയെ കുറിച്ച് പഠിക്കാനും നൂതന പദ്ധതികള്‍ നടപ്പാക്കാനുമാണി വിഗ്‌നേശ്വരിയുടെ ആദ്യ ശ്രമം. അതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ജില്ലാ കളക്ടറെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫും ജീവനക്കാരും ചേര്‍ന്നാണ് സ്വീകരിച്ചത്. എ ഡി എമ്മില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്. പിതാവ് കെ ആര്‍. വേലൈച്ചാമി, മാതാവ് എം എസ് വി ശാന്തി, സഹോദരി ഡോ വി ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിത് തരൂണ്‍ എന്നിവരും വി വിഗ്‌നേശ്വരിക്കൊപ്പമുണ്ടായിരുന്നു.
കോട്ടയം കളക്ടറായിരുന്ന ഡോ പി കെ ജയശ്രീ സര്‍വീസില്‍ നിന്നു വിരമിച്ചതിനേത്തുടര്‍ന്നാണ് ജില്ലയുടെ 48-ാമത് കളക്ടറായി വി വിഗ്‌നേശ്വരി ചുമതലയേറ്റത്. 2015 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഓഫീസറാണ്. കെ ടി ഡി സി എം ഡിയായും കോളജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications