Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ചെയര്‍പേഴ്സണെ പൂട്ടിയിട്ട് എല്‍ഡിഎഫ് അംഗങ്ങള്‍; കോട്ടയം നഗരസഭയില്‍ സംഘര്‍ഷം

കോട്ടയം: കോട്ടയം നഗരസഭയില്‍ എല്‍ ഡി എഫ്- യു ഡി എഫ് സംഘര്‍ഷം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം നഗരസഭയിലെ യു ഡി എഫ് ചെയര്‍പേഴ്സന്‍ ബിന്‍സി സെബാസ്റ്റ്യനെ എല്‍ ഡി എഫ് അംഗങ്ങള്‍ മുറിയില്‍ പൂട്ടിയിട്ടു. എല്‍ ഡി എഫ് അംഗങ്ങളും യു ഡി എഫ് ചെയര്‍പേഴ്സണും മുറിയില്‍ തുടരവേ യു ഡി എഫ് അംഗങ്ങള്‍ പുറത്ത് നിന്ന് വാതില്‍ തുറന്നെത്തുകയായിരുന്നു. ഇതോടെ ഇരു പക്ഷവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

കോട്ടയം നഗരസഭയില്‍ 22 അംഗങ്ങള്‍ വീതമാണ് എല്‍ ഡി എഫിനും യു ഡി എഫിനുമുള്ളത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ എല്‍ ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം പാസായെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടില്‍ അധികമായി യു ഡി എഫിന് ആണ് നഗരസഭാ ഭരണം.

flag1

ഫണ്ട് വിഹിതത്തിലെ തിരിമറി, സ്വജന പക്ഷപാതം തുടങ്ങിയവ ആരോപിച്ച് എല്‍ ഡി എഫ് മുന്‍പും നഗരസഭയില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം പല പദ്ധതികളും ഫണ്ടില്ലാത്തതിനാല്‍ മുടങ്ങി കിടക്കുകയാണെന്നും കിട്ടിയ ഫണ്ട് വിതരണം ചെയ്യുന്നതില്‍ വിവേചനം കാട്ടിയിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ഇതിനെതിരെ യു ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിന്‍സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. 52 അംഗ നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ ഡി എഫിനാണ്. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ യു ഡി എഫിനും 22 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ബി ജെ പിക്ക് എട്ട് കൗണ്‍സിലര്‍മാരാണുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന നഗരസഭയില്‍ നറുക്കെടുപ്പിന്റെ ഭാഗ്യത്തിലായിരുന്നു യു ഡി എഫ് ഭരണം പിടിച്ചത്. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യു ഡി എഫിനൊപ്പം ചേര്‍ന്നതോടെയാണ് അധികാരം ലഭിച്ചത്.

എല്‍ ഡി എഫില്‍ സി പി ഐ എം-16, സി പി ഐ-2, കേരള കോണ്‍ഗ്രസ്-1, സ്‌കറിയ തോമസ് വിഭാഗം-1, കോണ്‍ഗ്രസ് എസ്-1, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. യു ഡി എഫില്‍ കോണ്‍ഗ്രസ്-20 ജോസഫ് വിഭാഗം-1, സ്വതന്ത്ര-1 ആകെ 22 എന്നിങ്ങനെയാണ് കക്ഷിനില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+