കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കടുത്തുരുത്തിയിലേക്ക് പേടിച്ചോടി വരുമെന്ന് കരുതുന്നില്ല; വന്നാലും ആശങ്കയില്ലെന്ന് മോൻസ് ജോസഫ്

Google Oneindia Malayalam News

കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് പിജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ്. 15 സീറ്റുകളിൽ രണ്ട് സീറ്റ് വിട്ടു നൽകാമെന്ന് തങ്ങൾ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇരുകൂട്ടരും വിട്ടുവീഴ്ച മനോഭാവം കാണിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം മീഡിയ വൺ ചാനലിനോട് പ്രതികരിച്ചു.

mons joseph

കഴിഞ്ഞ നിയമസഭ തിരഞ്ഞടെുപ്പിൽ 15 സീറ്റിലാണ് കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്. മുഴുവൻ സീറ്റും ഇത്തവണയും വേണമെന്നാണ് തങ്ങൾ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ വിജയ സാധ്യത മാത്രം മുന്നിൽ കണ്ടാകണം സ്ഥാനാർത്ഥി ചർച്ച എന്ന നിലപാടാണ് യുഡിഎഫ് യോഗത്തിൽ ഉയർന്നത്. ഇതോടെ കണ്ണൂരിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന തളിപ്പറമ്പ് സീറ്റും ആലത്തൂർ സീറ്റും വിട്ടുനൽകാമെന്ന വിട്ടുവീഴ്ചയ്ക്ക് കേരള കോൺഗ്രസ് തയ്യാറായി. ഈ രണ്ട് സീറ്റുകളിൽ മുസ്ലീം ലീഗോ കോൺഗ്രസോ മത്സരിച്ചോട്ടെ. ജോസ് കെ മാണി പോയെന്ന് കരുതി കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റും തങ്ങൾക്ക് വേണമെന്ന് കോമ്‍ഗ്രസ് പറയുമെന്ന് താൻ കരുതുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

ജോസ് കെ മാണി കടുത്തുരിത്തിയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെയായിരുന്നു-
കടുത്തുരുത്തിയിൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കാൻ തനിക്ക് യാതൊരു ആശങ്കയുമില്ല. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി താൻ മത്സരിച്ചാൽ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. സ്വന്തം നാട്ടിൽ രക്ഷയില്ലാതെ ജോസ് കെ മാണി പേടിച്ചോടി കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന് കരുതുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

അങ്ങനെ ജോസ് ആത്മാഭിമാനം പണയപ്പെടുത്തി മത്സരിക്കില്ലെന്നാണ് വിശ്വസിക്കുന്നത്. ഇനി പാലായിൽ വിജയിക്കില്ലെന്ന് പേടിച്ച് കടുത്തുരുത്തിയിൽ മത്സരിച്ചാൽ തന്നെ അവിടേയും രക്ഷയുണ്ടാകില്ല. കടുത്തുരുത്തിക്കാർക്ക് അന്യദേശക്കാരായ ആളുകളെ സ്വീകരിച്ച് എന്തേങ്കിലും നേടേണ്ട ഗതികേടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

പാലായിൽ വിജയ സാധ്യത ഇല്ലാത്തതിനാൽ സുരക്ഷിത മണ്ഡലം എന്ന നിലയിൽ ജോസ് കെ മാണി കടുത്തുരുത്തിൽ മത്സരിച്ചേക്കുമെന്നുള്ള പ്രചരണം ശക്തമാണ്. ജോസ് കടുത്തുരുത്തിയിൽ മത്സരിച്ചാൽ റോഷി അഗസ്റ്റിൽ പാലായിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പിണറായിക്കെതിരെ അപ്രതീക്ഷിത സ്ഥാനാർത്ഥി;ഇരിക്കൂറിൽ ചാണ്ടി ഉമ്മൻ?വമ്പൻ ട്വിസ്റ്റിന് കോൺഗ്രസ്പിണറായിക്കെതിരെ അപ്രതീക്ഷിത സ്ഥാനാർത്ഥി;ഇരിക്കൂറിൽ ചാണ്ടി ഉമ്മൻ?വമ്പൻ ട്വിസ്റ്റിന് കോൺഗ്രസ്

വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?

Recommended Video

cmsvideo
Actor krishnakumar joins bjp

English summary
'Congress should also compromise on seats; don't think Jose will contest in Kaduthuruthy';mons joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X