കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീനില്‍ കഴിഞ്ഞ യുവാവ് അബോധാവസ്ഥയില്‍; കുഴഞ്ഞ് വീണ് മരിച്ചു

  • By News Desk
Google Oneindia Malayalam News

കോട്ടയം: ദുബായിയില്‍ നിന്നും തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാണക്കാരി കല്ലാമ്പാറ മനോഭവനില്‍ മഞ്ചുനാഥ് (39) ആണ് മരണപ്പെട്ടത്. 21 ദുബായിയില്‍ നിന്നും നാട്ടിലെത്തിയ മഞ്ചുനാഥ് വീട്ടില്‍ ഒറ്റക്ക് ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മഞ്ചുനാഥിനെ ആഷുപത്രിയിലേക്ക് മാറ്റാന്‍ മണിക്കൂറുകള്‍ വൈകിയിരുന്നു. ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളെജില്‍ എത്തിച്ച് രാത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. യുവാവിന്റെ സ്രവം കൊവിഡ് പരിശോധനക്കായി എടുത്തിരിക്കുകയാണ്.

corona

ഇന്നലെ രാവിലെ 10 ന് സഹേദരന്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് നേരത്തെ നല്‍കിയ ഭക്ഷണം എടുക്കാത്തത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയെങ്കിലും യുവാവ് നിരീക്ഷണത്തില്‍ ആയതിനാല്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ രാവിലെ അറിയിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ ഏറെ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കോട്ടയത്ത് ഇന്നലെ രണ്ട് പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം ബാധിച്ചത്. കറുകച്ചാല്‍ സ്വദേശിനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കരിക്കാട്ടൂര്‍ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

നിലവില്‍ 97 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. അതേസമയം കേരളത്തില്‍ ഇന്നലെ 123 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ബ്ലാക്ക്‌മെയിലിങ് കേസ്; ഷംനയെ ഭീഷണിപ്പെടുത്തിയ അതേസംഘം; വഴിതിരിവ്; മനുഷ്യകടത്ത് ചുമത്തിബ്ലാക്ക്‌മെയിലിങ് കേസ്; ഷംനയെ ഭീഷണിപ്പെടുത്തിയ അതേസംഘം; വഴിതിരിവ്; മനുഷ്യകടത്ത് ചുമത്തി

ലോക്കല്‍ കമ്മിറ്റി 1000 ലൈക്ക്; ജില്ലാകമ്മിറ്റികള്‍ക്ക് 10000;ക്യാമ്പയിനുമായി സിപിഎംലോക്കല്‍ കമ്മിറ്റി 1000 ലൈക്ക്; ജില്ലാകമ്മിറ്റികള്‍ക്ക് 10000;ക്യാമ്പയിനുമായി സിപിഎം

English summary
Coronavirus:Man Under Quarantine dies in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X