പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: കോട്ടയത്ത് സഹപാഠിയായ കൗമാരക്കാരനടക്കം നാല് പേര്‍ അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാല് പേര്‍ അറസ്റ്റിൽ. രാമപുരത്താണ് പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുള്ളത്. രാമപുരം ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31) എന്നിവർക്ക് പുറമേ കൊണ്ടാട് സ്വദേശിയായ പതിനാറുകാരൻ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പതിനാറുകാരിയുമായി പ്രണയത്തിലായ അര്‍ജുൻ ബാബു എന്ന യുവാവാണ് കുടുക്കി പീഡിപ്പിച്ചത്. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയാണ്. പിന്നീട് ഇയാൾ സുഹൃത്തുകളായ കൂട്ടുപ്രതികൾക്ക് വിവരം കൈമാറുകയും അവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ചെയ്തത്. കേസിൽ പിടിയിലായ പതിനാറുകാരൻ പെണ്‍കുട്ടിയ്ക്കൊപ്പം പഠിക്കുന്ന വിദ്യാർത്ഥിയാണ്.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയിൽ രാമപുരം പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലായിലെ കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്കും മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications