ശക്തമായ മഴ; രണ്ടിടത്ത് ഉരുള്‍പൊട്ടി, രണ്ട് വീടുകള്‍ തകര്‍ന്നു, ആളുകളെ രക്ഷപ്പെടുത്തിയത് സാഹസികമായി
കോട്ടയം: കോട്ടയം പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കോട്ടയം എരുമേലി കണമലയില്‍ രണ്ടിത്താണ് ഉരുള്‍പൊട്ടിയത്. രണ്ട് വീടുകതള്‍ തകരുകയും ചെയ്തു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീടിനുള്ളില്‍ നിന്നും ആളുകളെ സാഹസികമായാണ് സംഘം രക്ഷപ്പെടുത്തിയത്. ഒരു പ്രായമായ സ്ത്രീ ഉള്‍പ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി. ഉരുള്‍പൊട്ടല്‍ കാരണം കണമല, എഴുത്വാപുഴ, ഇടകടത്തി എന്നിവടങ്ങളില്‍ ഗതാഗത തടസമുണ്ടായിട്ടുണ്ട്. കോന്നി കക്കത്തോട് എന്നിവിടങ്ങളില്‍ ഒരേക്കര്‍ ഭാഗത്ത് വെള്ളം കയറി.
Recommended Video
ഇവിടെനാല് വീടുകള്‍ വെള്ളത്തിനടയിലായി. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. കോന്നിയില്‍ കൊക്കാത്തോട് ഭാഗത്ത് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന്, രാത്രിയില്‍ 5 വിടുകളില്‍ വെള്ളം കയറി. ആള്‍ക്കാളെ അയല്‍ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഐരവണ്‍ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രയില്‍ ചിറ്റാര്‍ - സിതത്തോട് മേഖലയിലും കനത്ത മഴ പെയ്തു.

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ഇവിടങ്ങളില്‍ വെള്ളം കയറിയത്. ശക്തമായ മഴവെള്ള പാച്ചിലിലും ഉരുള്‍പൊട്ടലിലും പെട്ട് രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ന്നു. ഒമ്പതു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ശബരിമലയിലേക്കുള്ള കീരിത്തോട് കണമല ബൈപ്പാസ് റോഡും തകര്‍ന്നു. രാത്രി 11 മണിയോടെയാണ് ഇവിടങ്ങളില്‍ മഴയാരംഭിച്ചത്. 5 മണി വരെ നിര്‍ത്താതെ മഴ തുടര്‍ന്നു. പുലര്‍ച്ചെ രണ്ടരക്ക് ആണ് ഉരുള്‍പൊട്ടലുണ്ടായത്. 4 മണിയോടെ അഗ്‌നി രക്ഷാസേന എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍ മിഴുവന്‍ ചെളി നിറഞ്ഞ അവസ്ഥയിലാണ്. പത്തനംതിട്ടയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായും സംശയിക്കുന്നുണ്ട്. നാലു വീടുകളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

കൊല്ലത്തും മലവെള്ളപാച്ചിലുണ്ടായി. കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറില്‍ മലവെള്ള പാച്ചിലില്‍ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലര്‍ച്ചെയോടെ ചെയ്ത മഴയെ തുടര്‍ന്നായിരുന്നു ഇവിടെ മലവെള്ള പാച്ചിലുണ്ടായത്. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങുകയും മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നിയിപ്പ് നല്‍കി. തുടര്‍ന്ന് ആന്ധ്ര തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം നാളെ പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ക്യാമ്പുകള്‍ സജ്ജീകരിച്ചെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദമം വരും മണിക്കൂറുകളില്‍ വടക്കന്‍ തമിഴ്‌നാട് കര തൊടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പോണ്ടിച്ചേരിക്ക് സമീപത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കാര്യമായ സ്വാധീനം കേരളത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തുന്നതെങഅകിലും ഒറ്റപ്പെട്ട ശക്തമായ തുടരുമെന്ന് അധികൃതര്‍ അറിയിച്ച. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും ഇതിനിടെ നവംബര്‍ 10 മുതല്‍ നവംബര്‍ 14 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വവീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ശക്തമായ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്നലെ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെയും ഇന്നുമായാണ് അഞ്ച് ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമാ മഴക്ക് സാധ്യതതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കന്‍ തമിഴ്‌നാട് തീരത്ത് കൂടി കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തുന്നത്. കേരളാ തീരത്ത് 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചെന്നൈയില്‍ ദുരിതം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനകം ആറ് പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ ചെന്നൈ നഗരത്തിലെ താഴ്ന്ന മേഖലകളില്‍ ദുരിതം ഇരട്ടിയാവുകയായിരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 250 ലധികം വീടുകള്‍ കനത്ത മഴയിലും മരം വീണും തകര്‍ന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധവും തകരാറിലായിരിക്കുകയാണ്.
'കാത്തിരിപ്പിലാണ് ഞങ്ങള്‍'; പുതിയ സന്തോഷം പങ്കുവച്ച് കുടുംബ വിളക്ക് താരം ആതിര


Click it and Unblock the Notifications