കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലിലും വള്ളിയിലും പിടിച്ച് രക്ഷപെട്ടു; അച്ഛന്റെ മേല്‍ കല്ല് വീഴുന്നത് കണ്ടു,നടുക്കം മാറാതെ ജിബിന്‍

Google Oneindia Malayalam News

കോട്ടയം: ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതിന്റെ നടുക്കം ഇതുവരെ 11 കാരനായ ജിബിന് മാറിയിട്ടില്ല. വീട്ടിനകത്ത് അച്ഛനൊപ്പം ഇരിക്കുമ്പോള്‍ ശബ്ദം കേട്ടാണ് ജിബിന്‍ പുറത്തുവന്നത്. നിരവധി സ്ഥലത്തുനിന്ന് ഒരുമിച്ച് ഉരുള്‍പൊട്ടല്‍ ശബ്ദം കേട്ടത് പേടി ഉണ്ടായെന്നും ജിബിന്‍ പറഞ്ഞു. പുറത്തേക്ക് വന്നപ്പോള്‍ കണ്ടത് അച്ഛന്റെ ശരീരത്തിലേക്ക് കല്ലുകള്‍ വീഴുന്നതാണ് ജിബിന്‍ പറഞ്ഞു. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടു. കല്ലിലും തടിയിലും വള്ളിയിലും ഒക്കെ പിടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നും ജിബിന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ജിബിന്റെ അച്ഛന്‍ സി ജെ ഷാജിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജിബിന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരിയ പരിക്കുണ്ടെങ്കിലും ജിബിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ke

മണ്ണിനടിയില്‍പ്പെട്ടവരില്‍ ഏറെയും കുട്ടികള്‍; കണക്കില്‍പ്പെടാത്ത മൃതദേഹങ്ങളും, രക്ഷാപ്രവര്‍ത്തനം തുടരുന്നുമണ്ണിനടിയില്‍പ്പെട്ടവരില്‍ ഏറെയും കുട്ടികള്‍; കണക്കില്‍പ്പെടാത്ത മൃതദേഹങ്ങളും, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചിരുന്നു. ചാലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതെന്നാണ് ഇന്നലെ ലഭിച്ച വിവരം. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചില്‍ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; പട്ടാളത്തിന്റെ 2 ടീമുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; പട്ടാളത്തിന്റെ 2 ടീമുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്

ഇന്നലെ മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ശക്തമായ മഴക്കെടുതിയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് പ്രളയെത്തില്‍ നിന്നും മുക്തമാകുന്നതിന് മുമ്പാണ് സംസ്ഥാനത്തെ വേട്ടയാടി വാണ്ടും ഉരുള്‍പൊട്ടലും മഴക്കെടുതിയും രൂക്ഷമായിരിക്കുന്നത്. സംസ്ഥാനത്തെ തെക്കന്‍ ജില്ലയിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. മണ്ണിടിച്ചിലില്‍ നിരവധി പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. നിരവധി പേരെ ഇനിയും പുറത്തേക്കെടുക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം കവളപ്പാറയിലുണ്ടായ സംഭവത്തെ ഓര്‍മിപ്പിക്കും വിധമാണ് കോട്ടയത്തെ കൂട്ടിക്കലില്‍ നടക്കുന്നത്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

മരണത്തെ മുഖാമുഖം കണ്ടവര്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; കൈയടിമരണത്തെ മുഖാമുഖം കണ്ടവര്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; കൈയടി

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകരുകയും, നിരവധി സ്ഥാപനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. കൂട്ടിക്കല്‍ പ്രദേശം പൂര്‍ണമായും ഇന്നലെ ഒറ്റപ്പെട്ടിരുന്നു. മണ്ണിനിടയില്‍ പെട്ടവര്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പൊലീസ്, ഫയര്‍ ഫോഴ്‌സ്, നേവി, ആര്‍മി, ദുരിത സേന എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. പത്തനം തിട്ടയിലും സിഥി ഗുരുതരമായി തന്നെ തുടരുകയാണ്. കക്കി ഡാം തുറക്കണമോയെന്നുള്ള ആശങ്കയുമുണ്ടായിരുന്നു. കക്കി ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റുമെന്ന് മന്ത്രി സജീ ചെയറിയാന്‍ അറിയിച്ചു. 2018ന് സമാനമായ സ്ഥിതിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പമ്പ, മണിമലയാര്‍ കരകവിഞ്ഞതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചക്കുളത്തുകാവ്, തലവടി, എടത്വ, വീയപുരം, നീരേറ്റുപുറം മേഖലകളില്‍ വെള്ളമുയര്‍ന്നു. പള്ളിപ്പാടും കോട്ടക്കല്‍ മാലി കോളനിയിലും വീടുകള്‍ വെള്ളത്തിലാണ്. മുട്ടാറും പള്ളിപ്പാടും വീടുകളില്‍ വെള്ളം കയറി. ചെങ്ങന്നൂരിലും വീടുകളില്‍ വെള്ളം കയറിയ സ്ഥിതായണ്. ഇടുക്കി ഡാമിലെ വെള്ളവും, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളവും ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.40 അടിയാണ് ഉയര്‍ന്നു. 2396.86 അടിയായാല്‍ അടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.35 അടിയായി ഉയര്‍ന്നു.

Recommended Video

cmsvideo
വരുന്നത് ഭീകര തിരമാലകളും കടലാക്രമണവും..ജനങ്ങളെ സുരക്ഷിതരാകുക

English summary
I escaped by being caught in rocks and vinesthe, jibin sead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X