കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവിശ്വസം കൊണ്ടുവന്നാല്‍ ജോസഫിന് അടിതെറ്റും; പിന്തുണയില്‍ കോണ്‍ഗ്രസിനും ആശങ്ക, ജോസിന് നിറചിരി

Google Oneindia Malayalam News

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരവും രണ്ടില ചിഹ്നവും ലഭിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് വിഭാഗം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ തങ്ങളെ ഇനിയും ജോസ് വിഭാഗം എന്ന് വിശേഷിപ്പിക്കരുതെന്നും തങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം എന്നത് വ്യക്തമാണെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. കമ്മീഷന്‍ തീരുമാനം വന്നതോടെ മുന്നണി പ്രവേശന ചര്‍ച്ചകളും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ സജീവമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു മുന്നണിയോട് മാത്രമയല്ലാതെ രണ്ട് മുന്നണികളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നതാണ് കൗതുകകരം.

 നേതൃയോഗങ്ങള്‍

നേതൃയോഗങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വന്നതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് എം ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്. ജോസഫ് വിഭാഗത്തേക്ക് കൂറുമാറിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്ന് ശക്തിയാര്‍ജ്ജികുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പ്രാദേശിക തലങ്ങളിലെ ജനപ്രതിനിധികളുടെ കാര്യത്തില്‍ കൂറുമാറ്റ നിരോധന നിയമം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കും.

പേരും പാര്‍ട്ടി ചിഹ്നവും

പേരും പാര്‍ട്ടി ചിഹ്നവും

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ഉപയോഗിച്ചതിന് കോട്ടയം ജില്ലയിലെ ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലിനെതിരെ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജോസഫ് വിഭാഗവുമായി യാതൊരു വിധ ഒത്തുതീര്‍പ്പിനും ഇല്ലെന്ന സൂചനയാണ് ഇതിലൂടെ ജോസ് കെ മാണി നല്‍കുന്നത്.

നേരിട്ട് ചര്‍ച്ച

നേരിട്ട് ചര്‍ച്ച

ജോസഫ് വിഭാഗത്തിലേക്ക് പോയ ചില നേതാക്കള്‍ തിരികെ വരാന്‍ ഇതിനോടകം തന്നെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഇത്തരം നേതാക്കളോട് ജോസ് കെ മാണി നേരിട്ട് തന്നെയാണ് ചര്‍ച്ച നടത്തുന്നത്. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ജില്ലാ പ്രസിഡന്‍റുമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

വ്യക്തമായ പദ്ധതി

വ്യക്തമായ പദ്ധതി

യുഡിഎഫുമായി ജോസ് കെ മാണി ഇടയാന്‍ കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒരു കാരണവശാലും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്‍റ് പദം രാജിവയ്ക്കില്ല. കോണ്‍ഗ്രസിന്‍റെ പിന്തുണയില്‍ യുഡിഎഫ് അവിശ്വാസം കൊണ്ടുവരട്ടേയെന്നാണ് കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നടപടി പരിഗണനയില്‍

നടപടി പരിഗണനയില്‍

അവിശ്വാസം കൊണ്ടുവരുമ്പോള്‍ ജോസഫ് വിബാഗത്തിലേക്ക് മാറിയ രണ്ട് അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെക്കാനാണ് തീരുമാനം. അവിശ്വാസം കൊണ്ടുവന്നില്ലെങ്കിലും ഇവര്‍ക്കെതിരായുള്ള നടപടി പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ വ്യക്തമാക്കുന്നു.

അംഗബലം

അംഗബലം


യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാല്‍ അവര്‍ പരാജയപ്പെടുമെന്നുള്ളത് വ്യക്തമാണെന്നും നോക്കള്‍ വ്യക്തമാക്കുന്നു. യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ കേരള കോണ്‍ഗ്രസിനെ സിപിഎം പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണസമിതില്‍ 22 അംഗങ്ങളാണ് ആകെയുള്ളത്. കോണ്‍ഗ്രസിന് എട്ട്, കേരളാ കോണ്‍ഗ്രസിന് ആറ്, എല്‍ഡിഎഫിന് ഏഴ്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

കോണ്‍ഗ്രസ് തയ്യാറാവുമോ

കോണ്‍ഗ്രസ് തയ്യാറാവുമോ

പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കം തുടങ്ങിയതോടെ രണ്ട് പേര്‍ ജോസഫിനൊപ്പം പോയതോടെ ജോസ് പക്ഷത്ത് 4 പേരായി ചുരുങ്ങി. ജോസഫ് വിഭാഗത്തിന് അവിശ്വാസം കൊണ്ടുവരണമെങ്കില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ വേണം. ജോസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഇതിന് തയ്യാറാവുമോയെന്ന കാര്യവും സംശയമാണ്. അതിനാല്‍ ഇപ്പോള്‍ അവിശ്വാസം വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്

ഇടത് മുന്നണി

ഇടത് മുന്നണി

ഇടത് മുന്നണി പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയത്തിനെതിരായി ജോസ് പക്ഷത്തിന് 11 വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയും. അതേസമയം ജോസഫിന് കോണ്‍ഗ്രസിന്‍റേത് കൂടെ 10 വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളു. പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന്‍റെ പിന്തുണച്ചാലും 11 വോട്ടുകള്‍ മാത്രമെ അവിശ്വാപ്രമേയത്തിന് അനുകൂലമായി ലഭിക്കുകയുള്ളു. ഇതിന് പുറമെയാണ് രണ്ട് അംഗങ്ങള്‍ക്കെതിരെയുള്ള അയോഗ്യതാ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

ആരും ശ്രമം നടത്തുന്നില്ല

ആരും ശ്രമം നടത്തുന്നില്ല

അതേസമയം, ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ ആരും ശ്രമം നടത്തുന്നില്ലെന്നാണ് പിജെ ജോസഫ് എംഎല്‍എ വ്യക്തമാക്കുന്നത്. യുഡിഎഫ് കൊണ്ടുവന്ന ചരിത്ര പ്രധാനമുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിപ്പ് ലംഘിച്ച് വിട്ടു നിന്നവരാണ് ജോസ് കെ മാണിയും കൂട്ടരും. അത്ര എളുപ്പമൊന്നും അവര്‍ വിപ്പ് ലംഘിച്ച് വിട്ടുനിന്നവരാണ് ജോസ് വിഭാഗം.

പിടിവാശി

പിടിവാശി

പിടിവാശി ഒഴിവാക്കി തിരിച്ചു വന്നാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. യഥാർഥ കേരള കോൺഗ്രസ് (എം) തങ്ങളാണെന്നും രണ്ടില ചിഹ്നത്തിനായി നിയമപോരാട്ടം തുടരുമെന്നും പിജെ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.

 ഓഗസ്റ്റ് 31 വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഓഗസ്റ്റ് 31 വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി

English summary
Jose K Mani confident of facing no confidance motion in Kottayam District Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X