Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പന്റെ പോക്ക് 8 കമ്മിറ്റികളെയും കൂട്ടി, 4 സീറ്റ് ഉറപ്പെന്ന് കോണ്‍ഗ്രസ്, മാറുക ഈ മണ്ഡലം!!

കോട്ടയം: മാണി സി കാപ്പന്‍ പോകുന്നത് വലിയ നഷ്ടം ഇടതുമുന്നണിക്കും എന്‍സിപിക്കും ഉണ്ടാക്കുമെന്ന് സൂചന. എട്ടോളം കമ്മിറ്റികള്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് സൂചന. അതേസമയം എന്‍സിപിയെ ഒന്നടങ്കം അടര്‍ത്തിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനായി വന്‍ ഓഫറും കാപ്പന് നല്‍കിയിട്ടുണ്ട്. സിപിഎമ്മിന് എന്‍സിപി വിട്ട് പോകുന്നതില്‍ എതിര്‍പ്പില്ലെങ്കിലും തുടരാന്‍ നിര്‍ബന്ധിക്കില്ല. പിസി ജോര്‍ജ് അടക്കമുള്ളവര്‍ കാപ്പന് പാലായില്‍ പിന്തുണ ഓഫര്‍ ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

എന്‍സിപിക്ക് നഷ്ടം

എന്‍സിപിക്ക് നഷ്ടം

യുഡിഎഫ് പ്രവേശത്തിനുള്ള ഒരുക്കങ്ങള്‍ മാണി സി കാപ്പന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്‍സിപി കോട്ടയം ജില്ലാ നേതൃത്വവും അദ്ദേഹത്തിനൊപ്പം നില്‍ക്കും. പാലായില്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്രയില്‍ കാപ്പന്‍ യുഡിഎഫിന്റെ ഭാഗമാകും. ഞായറാഴ്ച്ചയാണ് ഈ യാത്ര കോട്ടയെത്തുന്നത്. എന്‍സിപിയുടെ പന്ത്രണ്ട് ജില്ലാ കമ്മിറ്റികളില്‍ എട്ടും കാപ്പനൊപ്പം നില്‍ക്കുമെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെ എങ്കില്‍ വലിയ നഷ്ടം എന്‍സിപിക്കും ശശീന്ദ്രനുമാണ് ഉണ്ടാകാന്‍ പോകുന്നത്.

മുഖ്യമന്ത്രിയുടെ തീരുമാനം

മുഖ്യമന്ത്രിയുടെ തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് കടുപ്പിച്ചത്. പാലാ സീറ്റ് നല്‍കാനാവില്ലെന്ന് പറഞ്ഞത് പിണറായിയാണ്. എന്ത് നിലപാട് കാപ്പന്‍ സ്വീകരിച്ചാലും തനിക്കോ പാര്‍ട്ടിക്കോ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മുന്നണി വിടുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് വഴികളില്ലാതായി. നേരത്തെ എന്‍സിപി നേതാക്കള്‍ തുടങ്ങി വെച്ച വിവാദമാണ് പിണറായിയെ ചൊടിപ്പിച്ചിരിക്കുന്നത്. പാലാ സീറ്റില്‍ ആദ്യമേ എന്‍സിപിയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.

പിസി ജോര്‍ജിന്റെ പിന്തുണ

പിസി ജോര്‍ജിന്റെ പിന്തുണ

പിസി ജോര്‍ജ് മാണി സി കാപ്പനെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം പാലായില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ജനപക്ഷത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം കാപ്പന്‍ മത്സരിക്കുന്നില്ലെങ്കില്‍ താന്‍ പാലായില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാകണമെങ്കില്‍ താന്‍ പിന്തുണയ്ക്കണം. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പോലും സുരക്ഷിതനല്ലെന്നും ജോര്‍ജ് പറഞ്ഞു. ആവശ്യം വന്നാല്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

നാല് സീറ്റ് ഓഫര്‍

നാല് സീറ്റ് ഓഫര്‍

യുഡിഎഫ് വന്‍ പ്രലോഭനമാണ് നടത്തുന്നത്. എന്‍സിപിയും യുഡിഎഫ് നേതാക്കളും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. നാല് സീറ്റുകള്‍ നല്‍കാമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. പാലാ, കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകളിലാണ് എന്‍സിപി, എല്‍ഡിഎഫില്‍ മത്സരിച്ചത്. യുഡിഎഫില്‍ കോട്ടയ്ക്കല്‍ സീറ്റില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. കോട്ടയ്ക്കല്‍ മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ്. പാലാ, കുട്ടനാട് സീറ്റുകള്‍ക്ക് പുറമേ കായംകുളവും നല്‍കും. ഇത് കോട്ടയ്ക്കലിന് പകരമായിരിക്കും. ഇനി എലത്തൂര്‍ വേണ്ടെങ്കില്‍ മലബാറില്‍ മറ്റൊരു സീറ്റും നല്‍കും.

പവാര്‍ പറഞ്ഞാലും പോകും

പവാര്‍ പറഞ്ഞാലും പോകും

പവാര്‍ കാപ്പനെ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ്. അതേസമയം എകെ ശശീന്ദ്രന്‍ എന്ത് വന്നാലും യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാട്. ജില്ലാ കമ്മിറ്റികള്‍ പരമാവധി പിടിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ശരത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി യുഡിഎഫില്‍ ചേര്‍ന്നാല്‍ എല്‍ഡിഎഫ് അനുകൂല വിഭാഗം കോണ്‍ഗ്രസ് എസ്സിലേക്ക് മടങ്ങാനായിരിക്കും ശ്രമിക്കുക. മാണി സി കാപ്പനും പീതാംബരനും പവാറുമായി ഇന്ന് ചര്‍ച്ച നടത്തും. അതിന് ശേഷമായിരിക്കും പ്രഖ്യാപനം.

കാപ്പന് സ്വീകരണം

കാപ്പന് സ്വീകരണം

14ാം തിയതി മാണി സി കാപ്പന് സ്വീകരണം നല്‍കേണ്ട വേദികള്‍ സജ്ജമാക്കാന്‍ എന്‍സിപി നിര്‍ദേശം നല്‍കി. യുഡിഎഫും സ്വീകരണം നല്‍കും. എന്‍സിപി കോട്ടയം ജില്ല നേതൃത്വം ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. ഇവര്‍ കാപ്പനൊപ്പം തന്നെ നില്‍ക്കുമെന്നാണ് സൂചന. പാലാ മണ്ഡലം കമ്മിറ്റിക്കാണ് സ്വീകരണ ചടങ്ങിന്റെ ചുമതല. നൂറ് ബൈക്കുകളും ആയിരത്തിനടുത്ത് പ്രവര്‍ത്തകരോടൊപ്പം നഗരം ചുറ്റിയ ശേഷമാകും കാപ്പന്‍ വേദിയിലെത്തുക. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വേദിയിലുണ്ടാവും. കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിച്ച ശേഷമാണ് സ്വീകരണ ചടങ്ങ്.

സിപിഎമ്മുമായി ഇടഞ്ഞു

സിപിഎമ്മുമായി ഇടഞ്ഞു

കോട്ടയം, എറണാകുളം, ആലപ്പുഴ അടക്കമുള്ള എട്ട് ജില്ലാ കമ്മിറ്റികളാണ് കാപ്പനൊപ്പമെന്നാണ് സൂചന. അതേസമയം സിപിഎമ്മുമായി കടുത്ത എതിര്‍പ്പിലാണ് കാപ്പന്‍. സിപിഎം തന്നെയും പാര്‍ട്ടിയെയും ചതിച്ചെന്നാണ് കാപ്പന്റെ നിലപാട്. മര്യാദ കാട്ടിയില്ലെന്ന് കാപ്പന്‍ തുറന്ന് പറഞ്ഞു. 53 വര്‍ഷത്തിന് ശേഷം ഇടതുമുന്നണി വേണ്ടി പിടിച്ചെടുത്ത സീറ്റ് പുതുതായി വന്ന പാര്‍ട്ടിക്ക് വേണ്ടി ഒഴിയണമെന്ന് പറയുന്നത് ന്യായമല്ല.തോറ്റവര്‍ക്ക് വേണ്ടി ജയിച്ചവര്‍ ഒഴിയണമെന്ന് പറയുന്നത് മര്യാദയല്ല. ഇത് പാലാ സീറ്റിന്റെ മാത്രമല്ല, പാര്‍ട്ടിയുടെ വിശ്വാസ്യതയുടെ കൂടി വിഷയമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Recommended Video

cmsvideo
    എന്‍സിപിക്ക് അഞ്ച് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+