മാണി സി കാപ്പന്‍ രണ്ടും കല്‍പ്പിച്ച്; ജാഥയുടെ പേര് മാറ്റും, അന്തിമ തീരുമാനം വൈകാതെ
കോട്ടയം: എന്‍സിപിയുടെ പാലാ എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫില്‍ തുടരുമോ എന്ന കാര്യം അനിശ്ചിതത്വത്തില്‍. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹം യുഡിഎഫിനൊപ്പം ചേരുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം പ്രഖ്യാപിക്കും. പാലാ സീറ്റ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാന്‍ സിപിഎമ്മില്‍ ധാരണയുണ്ടാകുന്ന സാഹചര്യത്തിലാണ് മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് പാലാ മണ്ഡലത്തില്‍ നടത്താനിരുന്ന വികസന വിളംബര ജാഥ മാറ്റിവെച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ജാഥ നടത്തുമ്പോള്‍ ഇടതുസര്‍ക്കാരിന്റെ വികസനങ്ങള്‍ എന്ന പേരിലാണ് ജാഥ നടത്തേണ്ടത്. അത് പിണറായി വിജയന്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കുമാണ് നേട്ടമാകുക എന്ന് മാണി സി കാപ്പന്‍ മനസിലാക്കുന്നു. 10 മുതല്‍ 24 വരെ നടത്താനിരുന്ന വിളംബര ജാഥയാണ് മാറ്റിവെച്ചിരിക്കുന്നത്. 25ന് ശേഷമേ ഇനി ജാഥ നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനിക്കൂ.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video
എല്‍ഡിഎഫ് വിടുകയാണെങ്കില്‍ എംഎല്‍എയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാകും മണ്ഡലത്തിലെ ജാഥ. ഇടതുമുന്നണി സര്‍ക്കാരിനെതിരായ പ്രചാരണത്തിന്റെ തുടക്കവുമാകും ഇത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കൊടുക്കില്ലെന്നാണ് എന്‍സിപിയുടെ തീരുമാനം. അങ്ങനെ വരുമ്പോള്‍ പാലാ സീറ്റ് കൂടുതല്‍ തര്‍ക്കത്തിലാകും. ശരദ് പവാര്‍ പറയുന്ന പോലെ ചെയ്യുമെന്നാണ് നേരത്തെ മാണി സി കാപ്പന്‍ പറഞ്ഞത്.












Click it and Unblock the Notifications