Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലാ സീറ്റ് എല്‍ഡിഎഫില്‍ കിട്ടില്ല, മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്, പ്രഖ്യാപനം വെള്ളിയാഴ്ച്ച!!

പാലാ: എല്‍ഡിഎഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ മാണി സി കാപ്പന്‍ മുന്നണി വിട്ടേക്കും. പാലാ സീറ്റിന്റെ കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കളെ നാളെ ദില്ലിയിലേക്ക് വിളിപ്പിട്ടുണ്ട് ശരത് പവാര്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് ത്തെുന്നതോടെ യുഡിഎഫിലേക്ക് വരാനാണ് കാപ്പന്റെ പ്ലാന്‍. അതേസമയം സീറ്റ് ചര്‍ച്ചയ്ക്കായി പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം അനുവദിച്ചിട്ടില്ല. ഈ പ്രശ്‌നവും എന്‍സിപിയെ അലട്ടുന്നുണ്ട്. ദേശീയ നേതൃത്വം മുഖ്യമന്ത്രിയുടെ സമീപനത്തില്‍ കടുത്ത അതൃപ്തിയിലാണ്.

1

പാലാ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പ് ഉണ്ടാവില്ലെന്ന് സിപിഎം കൃത്യമായ സന്ദേശം എന്‍സിപിക്ക് നല്‍കയിട്ടുണ്ട്. അവഗണന സഹിച്ച് ഇടതുമുന്നണിയില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് കാപ്പന്‍. ശരത് പവാറിനെ ഇക്കാര്യം അറിയിച്ചിട്ടാവും കാപ്പന്‍ മുന്നണി വിടുക. ശശീന്ദ്രനും പിതാംബരനും പവാറിനെ കാണുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സിപിഎം തീരുമാനത്തില്‍ എന്‍സിപി ഒന്നടങ്കം കലിപ്പിലാണ്. എന്നാല്‍ മുന്നണി വിടില്ലെന്നാണ് തീരുമാനം. അങ്ങനെ പോവേണ്ടി വന്നാല്‍ സീറ്റുകളൊന്നും ജയിക്കാത്ത അവസ്ഥയിലേക്ക് മാറുമെന്നാണ് വിലയിരുത്തല്‍. കാപ്പന്‍ പാലായില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മുന്നോട്ട് പോകുമെന്നാണ് സൂചന.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

Recommended Video

cmsvideo
    സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

    ഈ മാസം പതിനാലിന് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നുണ്ട്. അതിന് മുമ്പ് പ്രഖ്യാപനമുണ്ടാവാനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ എന്‍സിപിയെ സിപിഎം വിശ്വസിച്ചിരുന്നില്ലെന്നാണ് സൂചന. അവിശ്വാസം സിപിഎമ്മിന് ഉള്ളതിനാല്‍ മറ്റ് മണ്ഡലങ്ങളിലും ഇത് ബാധിക്കുമോ എന്നാണ് പേടി. എന്‍സിപിക്ക് സീറ്റ് നല്‍കിയാലും അത് സിപിഎമ്മിന് വിശ്വാസമുള്ള ആളായിരിക്കും. 2015ല്‍ 290 സീറ്റ് എന്‍സിപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലഭിച്ചിരുന്നു. ഇത്തവണ അത് 85 ആയിരുന്നു. സിപിഎം വിമതര്‍ അടക്കം ചില മണ്ഡലങ്ങളില്‍ വന്നത് കൊണ്ട് 63 സീറ്റിലാണ് ശരിക്കും മത്സരിക്കാനായത്.

    തദ്ദേശ തിരഞ്ഞെടുപ്പില്‍ 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും നാല് ബ്ലോക്ക് ഡിവിഷനിലും ജയിച്ചതാണ് ആകെയുള്ള നേട്ടം. പാലാ സീറ്റില്‍ ചര്‍ച്ച പോലും ആരംഭിക്കുന്നതിന് മുമ്പ് കാപ്പന്‍ വിവാദമുണ്ടാക്കിയത് വലിയ നഷ്ടം ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സിപിഎം പിന്തുണയില്ലെങ്കില്‍ കുട്ടനാട്, കോട്ടയ്ക്കല്‍, എലത്തൂര്‍ സീറ്റുകളിലും വിജയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാവും. ചെന്നിത്തലയുടെ യാത്രയുടെ വേദിയില്‍ കാപ്പനുണ്ടാവുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പിന് മുമ്പ് കാപ്പന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിക്കും. അതേസമയം ജോസഫ് പാലാ സീറ്റ് വിട്ടുകൊടുക്കാമെന്ന് കാപ്പനെ അറിയിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+