• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എല്‍ഡിഎഫ് വിട്ടും കക്ഷികള്‍ എത്തും; ജോസ് വിഭാഗം അപ്രസക്തമാവും, പത്തിടത്തും വിജയം ഉറപ്പെന്നും ജോസഫ്

പാലാ: പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസിന്‍റെ അഭിമാന ചിഹ്നമായ രണ്ടില സ്വന്തമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സുപ്രീംകോടതിയിലടക്കം പരാജയപ്പെടാനായിരുന്നു പിജെ ജോസഫിന്‍റെ വിധി. ചിഹ്നത്തിനായുള്ള പോരാട്ടത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയവും പിജെ ജോസഫിന് മുന്നില്‍ നഷ്ടമായി. ഇതോടെയൊണ് പിസി തോമസിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിക്കാന്‍ പിജെ ജോസഫ് ആലോചിച്ചത്. ചര്‍ച്ചകളുമായി പിജെ ജോസഫ് സമീപിച്ചപ്പോള്‍ പിസി തോമസിനും സമ്മതം. അങ്ങനെ കേരള കോണ്‍ഗ്രസുകളുടെ മറ്റൊരു ലയനത്തിന് കേരള സാക്ഷ്യം വഹിച്ചു.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

പിസി തോമസുമായുള്ള ലയനം

പിസി തോമസുമായുള്ള ലയനം

പിസി തോമസുമായുള്ള ലയനം നേരത്തെ തന്നെ പിജെ ജോസഫിന്‍റെ പരിഗണനയിലുണ്ടായിരുന്ന കാര്യമാണ്. എന്‍ഡിഎ മുന്നണിയില്‍ തുടരുന്ന അദ്ദേഹം അവിടെ അസംതൃപ്തനായിരുന്നു. ഇക്കാര്യം പിസി തോമസ് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ലയന നീക്കം എളുപ്പമാവുമെന്ന കണക്ക് കൂട്ടലിലായിരുന്നു പിജെ ജോസഫ്.

cmsvideo
  #KLElection2021 പി ജെ ജോസഫ്- പി സി തോമസ് ലയനം ആർഎസ്എസിന്റെ നിർദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ
  എന്‍ഡിഎ വിട്ട് പിസി

  എന്‍ഡിഎ വിട്ട് പിസി

  എന്നാല്‍ അന്ന് പിജെ ജോസഫുമായുള്ള ലയനത്തിന് പിസി തോമസ് വലിയ താല്‍പര്യമം കാണിച്ചിരുന്നില്ല എന്നത് സത്യമാണ്. പാര്‍ട്ടിയായി തന്നെ യുഡിഎഫില്‍ എത്താനായിരുന്നു പിസി തോമസിന് താല്‍പര്യം. എന്നാല്‍ മുന്നണി അതിന് അത്ര വലിയ പ്രാധാന്യം കൊടുത്തില്ല. പിസി തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപിയും ഇതിനിടയില്‍ ആരംഭിച്ചു.

  സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍

  സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍

  കെ സുരേന്ദ്രന്‍ നടത്തിയ വിജയ യാത്രയുടെ ഉദ്ഘാടന വേദിയില്‍ അടക്കം സജീവാമായിരുന്നു പിസി തോമസ്. എന്നാല്‍ എന്‍ഡിഎയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ പിസി തോമസിന്‍റെ പാര്‍ട്ടിയെ ഒരിടത്തും പരിഗണിക്കാന്‍ എന്‍ഡിഎ തയ്യാറായില്ല. കഴിഞ്ഞ തവണ നാല് സീറ്റിലായിരുന്നു എന്‍ഡിഎയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചത്.

  ചിഹ്ന തര്‍ക്കം

  ചിഹ്ന തര്‍ക്കം

  ഇത്തവണ പൂര്‍ണ്ണമായും തഴയപ്പെട്ടതോടെ മുന്നണിയില്‍ നിന്ന് പുറത്ത് പോവാന്‍ പിസി തോമസ് തീരുമാനിച്ചു. ഇതേ സമയം തന്നെയാണ് ചിഹ്ന തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പിജെ ജോസഫിന് എതിരായി വരുന്നതും. ഇതോടെ ലയനം എന്നതിന് രണ്ട് വിഭാഗങ്ങള്‍ക്കും സമ്മതം. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു.

  ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ്

  ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ്

  പിസി തോമസുമായുള്ള ലയനത്തിലൂടെ ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് എന്ന പേര് പിജെ ജോസഫിന്‍റെ പാര്‍ട്ടിക്ക് ലഭിക്കും. പാര്‍ട്ടിയുടെ ചെയര്‍മാന്‍ പിജെ ജോസഫ് തന്നെയാവും. പിസി തോമസ് ഡപ്യൂട്ടി ചെയര്‍മാനും. കസേരയാണ് കേരള കോണ്‍ഗ്രസിന്‍റെ നിലവിലെ ചിഹ്നം. ഇതിന് പകരം കേരള കോണ്‍ഗ്രസ് ജെ ഗ്രൂപ്പിന്‍റെ പഴയ ചിഹ്നമായ സൈക്കിളിനായി പിജെ ജോസഫ് അപേക്ഷ നല്‍കും.

  കേരള കോണ്‍ഗ്രസ് യുണൈറ്റഡ്

  കേരള കോണ്‍ഗ്രസ് യുണൈറ്റഡ്

  കേരള കോണ്‍ഗ്രസ് യുണൈറ്റഡ് എന്ന പേരില് എല്ലാ കേരള കോണ്‍ഗ്രസുകാരും ഒന്നിച്ചുള്ള പാര്‍ട്ടി മാണി സര്‍ ഉണ്ടായിരുന്ന കാലം മുതല്‍ ചര്‍ച്ചകളില്‍ ഉണ്ടായിരുന്ന കാര്യമാണെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ പലപ്പോഴായി പലരുമായി ചര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ ചിലരുടെ പിടിവാശി കാരണം ലയനം നടക്കാതെ പോവുകയായിരുന്നെന്നും പിജെ ജോസഫ് പറയുന്നു.

  ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍

  ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍

  ഒരു ഘട്ടത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഒരു പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. പിസി തോമസുമായും അന്നേ ചചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ലയനത്തിനായി അങ്ങോട്ട് പോയിട്ടില്ല. പിസി തോമസ് ഇങ്ങോട്ട് വരികയായിരുന്നു. സുപ്രീം കോടതി നടപടി അതിന് വേഗം കൂട്ടി. ഇതോടെ ലയനം സാധ്യമാവുകയായരുന്നെന്നും അദ്ദേഹം പറഞ്ഞു.

  കക്ഷികള്‍ വരും

  കക്ഷികള്‍ വരും

  കൂടുതല്‍ കേരള കോണ്‍ഗ്രസുകള്‍ ഈ ലയനത്തിന്‍റെ ഭാഗമാവും. എല്‍ഡിഎഫില്‍ നിന്നുള്ള കക്ഷികള്‍ അടക്കം തങ്ങളോടൊപ്പം ചേരുമെന്ന സൂചനയും അദ്ദേഹം വ്യക്തമാക്കുന്നു. ഏത് കക്ഷിയെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്ത വരുത്തുന്നില്ലെങ്കിലും ലക്ഷ്യം വെക്കുന്നത് ജനാധിപത്യ കേരള കോണ്‍ഗ്രസിനെ തന്നെയാണ് എന്നതാണ് വ്യക്തം.

  ജനാധിപത്യ കേരള കോണ്‍ഗ്രസോ?

  ജനാധിപത്യ കേരള കോണ്‍ഗ്രസോ?

  എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തില്‍ കടുത്ത അസംതൃപ്തരാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഏക സീറ്റായ തിരുവനന്തപുരത്ത് ആന്‍റണി രാജു മത്സരിക്കുന്നു. ഇതോടെ മുന്നണി വിടല്‍ ഉള്‍പ്പടേ ആലോചിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.

  ജോസ് വിഭാഗം

  ജോസ് വിഭാഗം

  കേരള കോണ്‍ഗ്രസിന് നേട്ടം മാത്രം ഉണ്ടാകുന്ന വലിയ തീരുമാനമാണ് ലയനമെന്നാണ് പിജെ ജോസഫ് അവകാശപ്പെടുന്നത്. കേരള കോണ്‍ഗ്രസ് അതിന്‍റെ പഴയ പ്രതാപത്തിലേക്ക് എത്തുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് 10 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഇവര്‍ എല്ലാം തന്നെ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോസ് വിഭാഗം അപ്രസക്തമാവുമെന്നും ജോസഫ് വിഭാഗം അഭിപ്രായപ്പെടുന്നു.

  സൈക്കിള്‍ ചിഹ്നത്തിനായി

  സൈക്കിള്‍ ചിഹ്നത്തിനായി

  പിസി തോമസ് പാര്‍ട്ടി വിട്ടപ്പോഴാണ് സൈക്കിള്‍ ചിഹ്നത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം ഉണ്ടാവുന്നത്. അന്ന് കോടതി പുറപ്പെടുവിച്ച സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാല്‍ സൈക്കിള്‍ ചിഹ്നത്തിലാകും കേരള കോണ്‍ഗ്രസ് മത്സരിക്കുകയെന്നും പിജെ ജോസഫ് വ്യക്തമാക്കുന്നു.

  നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

  പിജെ ജോസഫ്
  Know all about
  പിജെ ജോസഫ്

  English summary
  kerala assembly election 2021; PJ Joseph says all 10 candidates of Kerala Congress will win
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X