കോണ്‍ഗ്രസ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്; പാലാ രാമപുരം പഞ്ചായത്ത് യുഡിഎഫിന് നഷ്ടം
കോട്ടയം: കോട്ടയം ജില്ലയിലെ പാലാ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭരണം പിടിച്ചു. ഭരണത്തിലുണ്ടായിരുന്ന യു ഡി എഫിന് അധികാരം നഷ്ടമായി. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസ് വിമതയായ ഷൈനി സന്തോഷ് എല്‍ ഡി എഫിന്റെയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
18 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഷൈനി സന്തോഷിന് എട്ട് വോട്ട് ലഭിച്ചു. യു ഡി എഫില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ഥിയായത് ലിസമ്മ മാത്തച്ചനായിരുന്നു. ലിസമ്മ മാത്തച്ചന് ഏഴ് വോട്ടാണ് ലഭിച്ചത്. എല്‍ ഡി എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ച് അംഗങ്ങളാണ് ഉള്ളത്. രണ്ട് സ്വതന്ത്ര അംഗങ്ങളും ഉണ്ടായിരുന്നു.

യു ഡി എഫില്‍ കോണ്‍ഗ്രസിന് ആറ് അംഗങ്ങളും ജോസഫ് അനുഭാവികളായി രണ്ട് പേരും ആണ് ഉള്ളത്. ബി ജെ പിക്ക് മൂന്ന് അംഗങ്ങളും ഉണ്ട്. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഷൈനി സന്തോഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ഘട്ടത്തിലും ഷൈനി സന്തോഷിന് എട്ട് വോട്ട് കിട്ടിയിരുന്നു. ആദ്യഘട്ടത്തില്‍ കുറഞ്ഞ വോട്ട് (മൂന്ന്) കിട്ടിയ ബി ജെ പി രണ്ടാം ഘട്ടത്തില്‍ മത്സരത്തിനുണ്ടായിരുന്നില്ല. യു ഡി എഫിലെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രസിഡന്റായിരുന്ന ഷൈനി സന്തോഷ് രാജിവെച്ചത്.
ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും
ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത് നാലാം തവണയാണ് ഷൈനി പ്രസിഡന്റാവുന്നത്. മുന്‍കാലത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ മുന്നിട്ടു നിന്നിരുന്ന പഞ്ചായത്ത് കഴിഞ്ഞ തവണ വളരെ പിന്നിലായ സാഹചര്യത്തില്‍ എല്‍ ഡി എഫ് സമരം നടത്തി വരികയായിരുന്നു.
രാമപുരം പഞ്ചായത്തിനെ ഇനിയും പിന്നോട്ട് നയിക്കാന്‍ അനുവദിക്കുകയില്ല എന്ന് എല്‍ ഡി എഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മധുരം വിളമ്പിയാണ് എല്‍ ഡി എഫ് ഷൈനി സന്തോഷിന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്.












Click it and Unblock the Notifications