കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭണ്ഡാരക്കുറ്റിയില്‍ മോഷണം; യുവാക്കളായ മോഷ്ടാക്കളെ പള്ളി വളഞ്ഞ് പിടികൂടി നാട്ടുകാര്‍

Google Oneindia Malayalam News

കോട്ടയം: അര്‍ധരാത്രി ഭണ്ഡാര കുറ്റികള്‍ തകര്‍ത്ത് മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ പള്ളി വളഞ്ഞ് മോഷ്ടാക്കളെ പിടികൂടി. കോട്ടയം കളത്തിപ്പടിയിലാണ് സംഭവം. കളത്തിപ്പടി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ മോഷണം നടത്തിയ മോഷ്ടാക്കാളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. അമയന്നൂര്‍ വരകുമല കോളനി തേവര്‍ വടക്കേതില്‍ ശരത് ശശി, തിരുവഞ്ചൂര്‍ നരിമറ്റം സരസ്വതി വിലാസം എ അശ്വിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു മോഷ്ടാക്കളെത്തിയത്.

പള്ളിയുടെ നാടകശാലയിലെ രണ്ട് ഭണ്ഡാര കുറ്റികള്‍, കളത്തിപ്പടി പൊന്‍പള്ളി റോഡിലുള്ള രണ്ട് കുരിശിന്‍ തൊട്ടികളിലെ ഭണ്ഡാരങ്ങള്‍, പള്ളിമുറ്റത്തെ താത്കാലിക ഓഫീസിലെ മേശ എന്നിവയാണ് ഇരുവരും കുത്തിപ്പൊളിച്ചത്. പതിനയ്യായിരത്തിലേറെ രൂപയും ഇരുവരും മോഷ്ടിച്ചെടുത്തിരുന്നു. ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് സമീപവാസി ഫോണില്‍ മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നു. ആളുകള്‍ കൂടിയപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. അയര്‍ക്കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇന്നലെ പകല്‍ മോഷ്ടിച്ച ബൈക്കുമായാണ് മോഷ്ടാക്കള്‍ പള്ളിയില്‍ മോഷണത്തിന് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

kottayam

അയല്‍വാസി ബേബിയാണ് മോഷ്ടാക്കളെത്തിയ വിവരം ആദ്യം നാട്ടുകാരെ അറിയിച്ചത്. ബേബിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പള്ളി വളയുമ്പോള്‍ ഓഫീസിലെ മേശ തകര്‍ക്കുകയായിരുന്നു മോഷ്ടാക്കള്‍. നാട്ടുകാരെ കണ്ടതോടെ മോഷ്ടാക്കള്‍ പള്ളിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി. ഓട്ടത്തിനിടയില്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന പണം റോഡില്‍ ചിതറി വീണു. കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്ത്, എസ് ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരേ കൂടുതല്‍ കേസുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.

അധിനിവേശത്തിന്റെ എട്ടാം ദിനം; റഷ്യ പിടിച്ചെടുത്ത നഗരങ്ങള്‍ ഇവയാണ്അധിനിവേശത്തിന്റെ എട്ടാം ദിനം; റഷ്യ പിടിച്ചെടുത്ത നഗരങ്ങള്‍ ഇവയാണ്

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

ഇറഞ്ഞാല്‍ ക്ഷേത്രത്തിലെ മോഷണം, പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2 ബൈക്കുകള്‍ മോഷ്ടിച്ച കേസ് എന്നിവയും ഇരുവരുടേയും പേരിലുണ്ട്. ഈ കേസില്‍ ഈസ്റ്റ് പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ടതാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. 23 കാരനാണ് പിടിയിലായ ശരത് ശശി, അശ്വിന് 19 വയസാണ് പ്രായം.

English summary
kottayam: locals surrounded the church and caught the young thieves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X