കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറമടക്കുളത്തില്‍ മുങ്ങിയ ലോറി പുറത്തെടുത്തു; ഡ്രൈവറുടെ മൃതദേഹം ക്യാബിനില്‍ കുടുങ്ങിയ നിലയില്‍

Google Oneindia Malayalam News

കോട്ടയം: മറിയപ്പള്ളിയില്‍ പാറമടക്കുളത്തിലേക്ക് വീണ് കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ് എസ് ഭവനില്‍ ബി അജികുമാര്‍ (48) ആണ് മരിച്ചത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം നിന്നിരുന്നത്. പാറമടക്കുളത്തില്‍ മുങ്ങിപ്പോയ ലോറി ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയെടുത്തത്.

kottayam

വെള്ളിയാഴ്ച രാത്രി 9.15ന് മുട്ടം പാറമടക്കുളത്തിലാണു 10 ടണ്ണോളം വളം കയറ്റി വന്ന ലോറി വീണത്. പുലര്‍ച്ചെ 12.30ന് അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തി. എന്നാല്‍ ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നില്ല. പ്രദേശത്തെ വളം ഡിപ്പോയില്‍നിന്നു യൂറിയ, ഫാക്ടം ഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ മണല്‍ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയില്‍ വീഴുകയായിരുന്നു.

ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം? ബിജെപിയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ്ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം? ബിജെപിയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ്

അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട സമീപവാസികളാണ് അപകടസ്ഥലത്തേക്ക് ആദ്യമെത്തിയത്. ചിങ്ങവനം പൊലീസും അഗ്‌നിരക്ഷാ സേനയും എത്തിയപ്പോഴേക്കും ലോറി താഴ്ചയിലേക്ക് പോയി. അഗ്‌നിരക്ഷാ സേന റബര്‍ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. ചെളിയും പുല്ലും നിറഞ്ഞ നിലയിലുള്ള കുളത്തിന്റെ ആഴം അളക്കാനുള്ള ശ്രമവും നടത്തി. ഇതിനിടെ ലോറി ഉയര്‍ത്തുന്നതിനായി ക്രെയിന്‍ എത്തിച്ചു.

പാറക്കുളത്തിനു സമീപത്തെ ഇടുങ്ങിയ റോഡ്, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു സമീപത്തെ മതില്‍ ഇടിച്ചു വഴി വലുതാക്കിയ ശേഷമാണ് ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചെളിയും ലോറിയുടെ ഭാരവും കാരണം ക്രെയിന്‍ ഉപയോഗിക്കുന്ന വടം പലതവണ പൊട്ടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

120 ഓളം സീറ്റില്‍ നിര്‍ണായക സ്വാധീനം; യുപിയിലെ മുസ്ലീം വോട്ടുകളുടെ സ്വാധീനം നഷ്ടപ്പെടുന്നു?120 ഓളം സീറ്റില്‍ നിര്‍ണായക സ്വാധീനം; യുപിയിലെ മുസ്ലീം വോട്ടുകളുടെ സ്വാധീനം നഷ്ടപ്പെടുന്നു?

സംഭവം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ആര്‍.ജിജു, എസ്‌ഐ ജോണ്‍സണ്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മന്ത്രി വി എന്‍ വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ പി കെ ജയശ്രീ, നഗരസഭ ചെയര്‍പഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വൈകിട്ട് 5 ന് ലോഡ് കയറ്റാന്‍ എത്തിയ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നെന്ന് ഏജന്‍സി ഉടമ എം ആര്‍ രാജേന്ദ്രക്കുറുപ്പ് പറഞ്ഞു.

English summary
kottayam lorry accident; driver's body was found trapped in the cabin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X