പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പിലേക്ക്? അപ്രതീക്ഷിത ട്വിസ്റ്റ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കടയിൽ നിന്ന് നിന്ന് പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർക്കാൻ കോടതിയിൽ ഹർജി. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടു പോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണം എന്നും പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
ഇക്കാര്യത്തിൽ പോലീസിനോടു കോടതി റിപ്പോർട്ട് തേടി. ഇടുക്കി എആർ ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിന് എതിരെ ആയിരുന്നു മാങ്ങ മോഷണക്കേസിൽ പോലീസ് കേസെടുത്തത്.

സെപ്റ്റംബർ 30നു പുലർച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 3-ാം തീയതി കേസെടുക്കുകയായിരുന്നു.
പിന്നീടു പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേസെടുത്തതോടെ ഒളിവിൽപെയ പൊലീസുകാരനെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. കടയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷിഹാബിനെതിരെ മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങ ആണ് പോലീസുകാരൻ മോഷ്ടിച്ചത്. ഇതിന് പിന്നാലെ ഇയാൾക്ക് സസ്പെൻഷൻ കിട്ടിയിരുന്നു.
ഇടുക്കി എ.ആർ. ക്യാമ്പിലെ സി.പി.ഒ. കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബാണ് മാങ്ങ മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നുകാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്ത് നാസർ എന്നയാൾ നടത്തുന്ന പഴക്കടയിൽ നിന്നാണ് ഇയാൾ മാങ്ങ മോഷ്ടിച്ചത്.
ആ ദിവസം കോട്ടയം മെഡിക്കൽ കോളേജിലാണ് ഷിഹാബിന് ഡ്യൂട്ടി.വഴിയരികിൽ കൊട്ടകൊണ്ട് മൂടിയ നിലയിലുള്ള മാമ്പഴം വണ്ടിയുടെ സ്‌റ്റോറേജിൽ വെച്ചാണ് ഇയാൾ കൊണ്ടുപോയത്. സി സി ടി വിയിൽ വണ്ടിയുടെ നമ്പർ അടക്കം വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു.
രാവിലെ കച്ചവടത്തിനെത്ത് എത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. കേസെടുത്തതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയിരുന്നു. ൽിഹാബിനെ കണ്ടെത്താത്തതിനെതിരെ പ്രതിഷേധം ഉയർന്നുവന്നിരുന്നു.












Click it and Unblock the Notifications