'അവർ ലൈംഗികച്ചുവയിൽ സംസാരിച്ചു'; 'നഗ്നതാ പ്രദർശനം നടത്തി'; 'വയറിൽ ചവിട്ടി'; ഭർത്താവിനെ ഓടയിൽ എറിഞ്ഞു'
കോട്ടയം: ഗർഭിണിയായ യുവതിയ്ക്ക് നേരെ മോശം പെരുമാറ്റം നടത്തിയ വർക്‌ഷോപ് ഉടമകളും തൊഴിലാളികളും അറസ്റ്റിൽ. കേസിൽ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലായ്ക്ക് സമീപം ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം നടന്നത്.
ലൈംഗികച്ചുവയോടെ ഗർഭിണിയായ യുവതിയോട് ഇവർ സംസാരിച്ചു. തുടർന്ന് നഗ്നതാ പ്രദർശനം നടത്തി. ഗർഭിണിയുടെ വയറ്റിൽ തൊഴിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിന് നേരെ മർദ്ദനം നടത്തി.
പാലാ എസ് എച്ച് ഒ കെ.പി തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് 6.30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബസ് ഇറങ്ങി യുവതിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയത്തായിരുന്നു യുവതിയ്ക്ക് നേരെ വർക്‌ഷോപ്പിലെ പ്രതികൾ അപമര്യാദമായി സംസാരിച്ചത്. സംഭവത്തിൽ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്.ശങ്കർ (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്‌ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (56) എന്നിവരാണ് അറസ്റ്റിൽ ആയത്. സംഭവത്തിൽ പങ്കില്ലെന്ന ആനന്ദിന്റെ വാദത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ് ദമ്പതികൾ. ജോലിയ്ക്കായി പോകുന്ന സമയം ഞൊണ്ടിമാക്കൽ കവലയിലെ യുവതിയുടെ വീട്ടിലാണ് ബൈക്ക് വെയ്ക്കാറുളളത്. ജോലി കഴിഞ്ഞ് ബൈക്ക് എടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതാണ് പതിവ് രീതി. എന്നാൽ, വ്യാഴാഴ്ച വീട്ടിലേക്ക് പോകവെയാണ് പ്രതികൾ യുവതിയെ ശല്യം ചെയ്തത്. തന്നോട് അശ്ലീലം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു.

ഇത് ചോദിക്കാൻ എത്തിയ ഭർത്താവിന് വർക്ക്ഷോപ്പിൽ ഉളളവർ കഴുത്തിൽ അടിച്ചു. തുർന്ന് അടുത്തുളള ഓടയുടെ സമീപത്തേക്ക് തള്ളി ഇട്ടു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചവെ തന്റെ വയറിൽ പ്രതിയായ ശങ്കർ തൊഴിച്ചു. ഭർത്താവിനെ പ്രതികൾ കഴുത്തിന് അടിച്ചശേഷം ഓടയുടെ സമീപത്തേക്കു തള്ളിയിട്ടു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ വയറ്റിൽ ശങ്കർ തൊഴിച്ചു. പിന്നോട്ട് വീണ യുവതിക്ക് രക്തസ്രാവം ഉണ്ടായി. പൊലീസിൽ പരാതി നൽകുമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ, അപ്പോൾ, ചീത്ത വിളിച്ചു. തുടർന്ന് ഇരുവരെ കാർ ഇടിപ്പിക്കാൻ ശങ്കർ ശ്രമിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു.

അതേസമയം, സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്ത് എത്തി. പാലാ ജനറൽ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുഞ്ഞിന് അനക്കം കണ്ടില്ല. തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച് സ്കാൻ ചെയ്തു. വിദഗ്ധ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തി. വിദഗ്ധർ മൂന്ന് ദിവസത്തെ പൂർണ വിശ്രമം യുവതിക്ക് നിർദേശിച്ചു. പിന്നാലെ, വിശ്രമത്തിന് ശേഷം വീണ്ടും സ്കാൻ ചെയ്ത് കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും വിലയിരുത്തണമെന്നും പറഞ്ഞു. എന്നാൽ, കഴുത്തിൽ അടിയേറ്റ ഭർത്താവിന് ആഘാതത്തെ തുടർന്ന് കഴുത്ത് ഉളുക്കി.

അതേസമയം, അതേസമയം, കൊല്ലത്ത് യുവാവ് അറസ്റ്റില്‍. സുബിനെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശല്യം ചെയിതിരുന്നു. ഇത് വിലക്കിയ മാതാപിതാക്കളെ ഇയാൾ മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന് വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു. വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപമാണ് ഇയാൾ വാടകയ്ക്ക് താമസിക്കുകയാണ്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്.
Recommended Video

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കവയ്യായായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞു. തുടര്‍ന്ന്, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications